പു​ന്ന​യൂ​ർ​ക്കു​ളം: അ​ണ്ട​ത്തോ​ട് മേ​ത്തി ഹം​സ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. അ​ണ്ട​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ക്രി​യ​ക​ത്ത് ഫി​റോ​സ്(36), പു​തു​പ​റ​മ്പി​ൽ അ​ലി(33) എ​ന്നി​വ​രെ​യാ​ണ് എ​സ്എ​ച്ച്ഒ എം.​കെ. ര​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ നേ​ര​ത്തെ പ​ല കേ​സി​ലും പ്ര​തി​ക​ളാ​ണ്. എ​എ​സ്ഐ കെ. ​രാ​ജ​ൻ, സി​പി​ഒ​മാ​രാ​യ പി.​കെ. അ​നി​ൽ, കെ.​കെ. അ​ർ​ജു​ന​ൻ, പി. ​പ്ര​തീ​ഷ് എ​ന​ന്നി​വ​രും അ​റ​സ്റ്റ്ചെ​യ്ത സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.