അപകടങ്ങളിൽ നാലുപേർക്കു പരിക്ക്
1600471
Friday, October 17, 2025 7:17 AM IST
കേച്ചേരി: കേച്ചേരി പന്നിത്തടം റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രികൻ വെങ്കിടങ്ങ് കണ്ണോത്തുംപാടം മതിലകത്ത് വീട്ടിൽ അബ്ദുൾ ഖാദർ മകൻ അഷറഫ്(67), ചിറനെല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ചങ്ങരംകുളം ആലങ്കോട് സ്വദേശികളായ കടപ്പറമ്പിൽ വീട്ടിൽ സിദ്ധിഖ് മകൻ റഫീഖ്(51), കടപ്പറമ്പിൽ വീട്ടിൽ മുബാറക് മകൾ മുബഷീറ (20), കേച്ചേരി വടക്കാഞ്ചേരി റോഡിൽ കെട്ടിടത്തിൽനിന്നു വീണ് പരിക്കുപറ്റിയ വടക്കാഞ്ചേരിയിൽ താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി സദ്ദാം ഹുസൈൻ(25) എന്നിവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.