യുവാവ് ട്രെയിൻതട്ടി മരിച്ചനിലയിൽ
1600229
Thursday, October 16, 2025 10:55 PM IST
കൊരട്ടി: ബിവറേജിനു സമീപം റെയിൽവേ ട്രാക്കിൽ യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. മൂക്കന്നൂർ ചക്കിനിയൻവീട്ടിൽ മനോഹരൻ മകൻ മജീഷ്(34) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. കൊരട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ലയന. മകൻ: നവജിത്ത്.