പോലീസ് ബോട്ടിന്റെ എൻജിൻ നിലച്ചു; രക്ഷകരായി മത്സ്യത്തൊഴിലാളിവള്ളം
1600443
Friday, October 17, 2025 6:53 AM IST
കൊടുങ്ങല്ലൂർ: രക്ഷാപ്രവർത്തനത്തിനായിപോയ പോലീസ് ബോട്ട് എൻജിൻനിലച്ച് കടലിൽ കുടുങ്ങി. മത്സ്യബന്ധനംകഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളത്തിലെ തൊഴിലാളികൾ രക്ഷകരായി. ഇന്നലെ വൈകീട്ട് നാലോടെ അഴീക്കോട് അഴിമുഖത്താണുസംഭവം.
മത്സ്യബന്ധനത്തിനിടെ പരിക്കേറ്റ വാകചാർത്ത് എന്ന വള്ളത്തിലെ തൊഴിലാളി പോണത്ത് ബാഹുലേയനെ ആശുപത്രിയിലെത്തിക്കാനാണു തീരദേശ പോലീസ് ബോട്ട് എത്തിയത്. ബാഹുലേയനേയുംകൊണ്ട് മടങ്ങുമ്പോൾ ബോട്ടിന്റെ എൻജിൻ നിലയ്ക്കുകയായിരുന്നു. മത്സ്യബന്ധനംകഴിഞ്ഞ് അതുവഴിവന്ന ക്യാപ്റ്റൻ എന്ന വള്ളം എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ ബോട്ട് കെട്ടിവലിച്ച് കരയിൽ എത്തിക്കുകയായിരുന്നു. പരിക്കേറ്റയാൾ ഉൾപ്പടെ ആറുപേരാണ് ബോട്ടിലുണ്ടായിരുന്നത്.