വികസിത കൊടുങ്ങല്ലൂർ: കൂടിക്കാഴ്ച നടത്തി
1601008
Sunday, October 19, 2025 7:15 AM IST
കൊടുങ്ങല്ലൂർ: വികസിത കൊടുങ്ങല്ലൂർ എന്ന കാഴ്ചപ്പാടിനുവേണ്ടി ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലെ പൗരപ്രമുഖരും വിശിഷ്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി.
ബിജെപിയുടെ കാഴ്ചപ്പാടുകൾ അവരുമായി പങ്കുവെയ്ക്കുകയും അവരുടെ നിർദേശങ്ങൾ സ്വീകരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ സൗത്ത് സോൺ പ്രസിഡന്റ് എആർ. ശ്രീകുമാർ ആമുഖ പ്രഭാഷണം നടത്തി. വിവേകാ നന്ദ കേന്ദ്രം ഡയറക്ടർ ഡോ. എം. ലക്ഷ്മീകുമാരി, ടി.എസ്. സജീവൻ, വിനോദ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് ഇ.ആർ. ജിതേഷ് അധ്യക്ഷതവഹിച്ചു.