മുരിയാട് മുടിച്ചിറ: സമഗ്രഅന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
1600444
Friday, October 17, 2025 6:53 AM IST
പുല്ലൂര്‍: മുരിയാട് പഞ്ചായത്തിലെ തുറവന്‍കാട് മുടിച്ചിറയുടെ തകര്‍ച്ചയെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. മുടിച്ചിറ സംരക്ഷണത്തിനായി മൂന്നുപദ്ധതികളില്നിന്നായി ലഭിച്ച 1.10 കോടി രൂപയുടെ വിനിയോഗത്തെക്കുറിച്ചും അന്വേഷണം നടത്തണം. ചിറയുടെ തകര്‍ച്ചയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന അധികൃതരുടെ വാക്ക് വെറുംവാക്കായി പോയെന്നും ഇത് ഈ പ്രദേശത്തുള്ള ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യോഗം കുറ്റപ്പെടുത്തി.
തുറവന്‍കാട് സെന്ററില്‍ നടന്ന പ്രതിഷേധ സദസ് ഡിസിസി സെക്രട്ടറി ശോഭ സുബിന് ഉദ് ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ബൈജു കൂനന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍, ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തംപിള്ളി, കെ.എ. ഗംഗാദേവി, ശ്രീജിത്ത് പട്ടത്ത്, വിബിന് വെള്ളയത്ത്, പഞ്ചായത്തംഗങ്ങളായ സേവ്യര്‍ ആളൂക്കാരൻ, നിത അര്ജുനന്, മണ്ഡലം ഭാരവാഹികളായ കെ.കെ. വിശ്വനാഥന്, പി.ആർ. ബാബു, പി.എ. യേശുദാസ് എന്നിവര്‍ പ്രസംഗിച്ചു.