കത്തോലിക്ക കോണ്‍ഗ്രസ് അവകാശസംരക്ഷണയാത്രയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം ഇന്ന്
1600636
Saturday, October 18, 2025 1:44 AM IST
ഇരിങ്ങാലക്കുട: "നീതി ഔദാര്യമല്ല, അവകാശമാണ്' എന്ന മുദ്രവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ്് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന അവകാശ സംരക്ഷണയാത്രക്ക് ഇന്ന് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കും. രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ നടക്കുന്ന സ്വീകരണസമ്മേളനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും.
രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, പ്രസിഡന്റ്് ഡേവിസ് ഊക്കന്‍, സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറര്‍ ആന്റണി തൊമ്മാന, ജനറല്‍ കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിക്കും.