കൊരട്ടിമുത്തിയുടെ തിരുനാൾ എട്ടാമിടം ഇന്നും നാളെയും
1600638
Saturday, October 18, 2025 1:44 AM IST
കൊരട്ടി: എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രധാന മരിയൻ തീർഥാടനകേന്ദ്രമായ കൊ രട്ടി സെന്റ്് മേരീസ് ഫൊറോന പള്ളിയിൽ അത്ഭുത പ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാൾ എട്ടാമിടം ഇന്നും നാളെയുമായി ആഘോഷിക്കും.
നേർച്ചകൾ നിറവേറ്റുന്നതിനും മുട്ടലിഴയലിനും പൂവൻകുലയിൽ തുലഭാരം നടത്തുന്നതിനും നാടിന്റെ നാനാഭാഗങ്ങളിൽനിന്നും നൂറുകണക്കിന് വിശ്വാസികളാണ് എത്തിച്ചേരുന്നത്. ഇന്നു രാവിലെ ഏഴിനു നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. ജോസ് മൈപ്പാൻ കാർമികനാകും. ഒമ്പതിനു ഫാ. ജോഷി കളപ്പറമ്പത്ത് ആയിരിക്കും ദിവ്യബലിക്കു നേതൃത്വം നൽകുക. 10.30 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. വാൾട്ടർ തേലപ്പിള്ളി കാർമികത്വം വഹിക്കും.
ഉച്ചയ്ക്ക് 1.30ന് മലങ്കര റീത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോബി കുടിലിലും മൂന്നിനു നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ഡിസ്റ്റോ കദളിക്കാട്ടിലും ദിവ്യബലി അർപ്പിക്കും. വൈകീട്ട് 5.30ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് റവ. ഡോ. പോളച്ചൻ കൈത്തോട്ടുങ്ങൽ മുഖ്യകാർമികനാകും. തുടർന്ന് പ്രദക്ഷിണം. 8.30നും ദിവ്യബലി ഉണ്ടായിരിക്കും.
നാളെ രാവിലെ ഏഴിനും ഒമ്പതിനും നടക്കുന്ന വിശുദ്ധ കുർബാനകൾക്ക് യഥാക്രമം ഫാ. സെനറ്റ് കാഞ്ഞിരപ്പറമ്പിലും ഫാ. ബോണി കട്ടയ്ക്കകത്തൂട്ടും കാർമികരാകും.
ഫാ. അമൽ മാളിയേക്കൽ 10.30ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികനാകും. ഉച്ചയ്ക്ക് 1.30ന് ഹിന്ദി ഭാഷയിലും കുർബാന ഒരുക്കിയിട്ടുണ്ട്. ഫാ. ആന്റോ ചേരാംതുരുത്തി നേതൃത്വം നൽകും. മൂന്നിനു നടക്കുന്ന ദിവ്യബലിക്ക് ഫാ. ബാബു മുരിങ്ങയിലും അഞ്ചിനു നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. ഫിലിപ്പ് കരോട്ട്പുറവും കാർമികരാകും. എട്ടരയ്ക്ക് വിശുദ്ധ കുർബാന ഉണ്ടായിരിക്കും.