പ്രതിയെ ഉടൻ പിടികൂടി
1600473
Friday, October 17, 2025 7:17 AM IST
അന്തിക്കാട്: വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ അസഭ്യം പറഞ്ഞ് ബഹളമുണ്ടാക്കിയ പ്രതിയെ വെറും അഞ്ച് മിനിറ്റിനുള്ളിൽ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചേരാനല്ലൂർ ചങ്ങാനത്ത് മുർഷാദ് (36) ആണ് പിടിയിലായത്.അന്തിക്കാട് വന്നേരിമുക്ക് സ്വദേശിനിയായ വയോധികയെ വീട്ടിൽ അതിക്രമിച്ച് കടന്ന് അസഭ്യം പറഞ്ഞ് ബഹളമുണ്ടാക്കുകയുമായിരുന്നു.
വയോധിക സഹോദരനെ ഫോൺ വിളിക്കുകയും സഹോദരൻ അടിയന്തര സാഹചര്യങ്ങളിൽ വിളിക്കേണ്ട എമർജൻസി നമ്പർ 112-ലേക്ക് വിവരം അറിയിക്കുകയായിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് പൊലീസ് സ്റ്റേഷൻ വാഹനം വെറും അഞ്ചുമിനിറ്റിനുള്ളിൽ സ്ഥലത്ത് പാഞ്ഞെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഫ്സൽ, ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ സബിത്ത് ബാബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.