വെറ്റിലപ്പാറ എക്സ് സർവീസ് സഹ. സംഘം ഭരണസമിതി അവിശ്വാസത്തിലൂടെ പുറത്ത്
1600635
Saturday, October 18, 2025 1:44 AM IST
അതിരപ്പിള്ളി: വെറ്റിലപ്പാറ എക്സ് സർവീസ് സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. ചാലക്കുടി അസി. രജിസ്ട്രാർ ( ജനറൽ) സാന്നിധ്യത്തിൽ നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ ആകെ പോൾ ചെയ്ത 80 വോട്ടിൽ 73 പേർ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു. ഏഴുപേരാണ് എതിർത്ത് വോട്ട് ചെയ്തത്.
സംഘത്തിന്റെ ഹോണററി സെക്രട്ടറിയായ പോൾ മുണ്ടാടൻ, പി.എം. ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്കും മുൻ സെക്രട്ടറിക്കുമെതിരെയുള്ള എഡിഎം ജോയിന്റ്് രജിസ്ട്രാർ, അസി. രജിസ്ട്രാർ എന്നിവരുടെ റിപ്പോർട്ടുകളും സംയുക്ത പരിശോധനാ റിപ്പോർട്ടും ചൂണ്ടിക്കാട്ടി വിമുക്തഭട സഹകരണ കോളനി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഭരണസമിതിക്കെതിരെ നൽകിയ അവിശ്വാസപ്രമേയമാണ് പാസായത്. സംഘത്തിൽ റിസീവർ ഭരണം നിലവിൽവന്നതായി ചാലക്കുടി സഹകരണ അസി.രജിസ്ട്രാർ അറിയിച്ചു.