മയിൽ ഇടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
1600543
Friday, October 17, 2025 10:35 PM IST
പുന്നയൂർക്കുളം: മയിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. വടക്കേക്കാട് കൊച്ചനൂർ എട്ടാന്തറയിൽപൂളന്തറക്കൽ അബ്ദുൾ സലാ(60)മാണ് മരിച്ചത്.
ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ ചെറുവത്താനിയിൽ വച്ചാണ് മയിൽ പറന്നു വന്ന് അബ്ദുൽ സലാറിനെ ഇടിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. കഴിഞ്ഞ മാസമാണ് സംഭവം. തൃശൂർ എലൈറ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ മരിച്ചു. കബറടക്കം ഇന്ന്.
പ്ലംബിംഗ് തൊഴിലാളിയാണ്. ഭാര്യ: ശരീഫാ ബീവി. മക്കൾ: നിസാമുദീൻ, അജ്മൽ.