വിനോദയാത്രയ്ക്കിടെ മലയാളിഡോക്ടർ തായ്ലാൻഡിൽ മുങ്ങിമരിച്ചു
1600544
Friday, October 17, 2025 10:35 PM IST
ചാലക്കുടി: തിരുച്ചിറപ്പള്ളി റെയിൽവേ ഡിവിഷണൽ ആശുപത്രിയിലെ മെഡിക്കൽ ഓഫിസറായ ഡോ. രാഹുലൻ(37) കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടെ തായ്ലാൻഡിൽ മുങ്ങിമരിച്ചു.
ചാലക്കുടി പോട്ട തച്ചുടപ്പറമ്പ് മുണ്ടക്കത്തുപറമ്പിൽ സദാനന്ദന്റെ മകനാണ് രാഹുലൻ. ഭാര്യ: ഡോ. ബേബി മിനുവിനൊപ്പം ഒരാഴ്ചത്തെ വിനോദയാത്രക്കായി ഈ മാസം 12നാണു ഡോ. രാഹുലൻ തായ്ലൻഡിലെത്തിയത്. വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനിടയിൽ കടലിലെ ആഴമില്ലാത്ത ഭാഗത്ത് നീന്തുന്നതിനിടയിലായിരുന്നു അപകടം.
മുങ്ങിത്താഴ്ന്ന രാഹുലനെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലും പിന്നീടു സ്പെഷ്യൽറ്റി ആശുപ്രതിയിലും എത്തിച്ചെങ്കിലും രാത്രി എട്ടോടെ മരണം സ്ഥിരീകരിച്ചു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത തായ് പോലീസ് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ചാലക്കുടി മുനിസിപ്പൽ ക്രിമറ്റോറിയത്തിൽ നടത്തും.