ആരോഗ്യ ഉപകേന്ദ്രം കെട്ടിടത്തിനു ശിലയിട്ടു
1601165
Monday, October 20, 2025 1:10 AM IST
കൊറ്റംകുളം: പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ആരോഗ്യ ഉപകേന്ദ്രം കെട്ടിടത്തിന് ശിലയിട്ടു. പതിനാലാം വാർഡിൽ പടിഞ്ഞാറെകുറ്റ് വിശ്വനാഥൻ സൗജന്യമായി നൽകിയ ഭൂമിയിലാണ് അമ്പത്തിയഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ ചെലവിട്ട് ആരോഗ്യ ഉപകേന്ദ്രത്തിന് കെട്ടിടം നിർമിക്കുന്നത്.
ഇ.ടി. ടൈസൺ എംഎൽഎ ശിലാസ്ഥാപനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്് എൻ.കെ. അബ്ദുൾ നാസർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സായിദ മുത്തുക്കോയ തങ്ങൾ, ഇ.ആർ. ഷീല, ഹേമലത രാജു കുട്ടൻ, ഭരണ സമിതി അംഗങ്ങൾ, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.കെ. ബേബി, ആർദ്രം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. ശ്രീജിത്ത്, മെഡിക്കൽ ഓഫീസർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പ്രസംഗിച്ചു.