ദേവാലയങ്ങളിൽ തിരുനാൾ
1601162
Monday, October 20, 2025 1:10 AM IST
പുത്തൻപീടിക
സെന്റ്് ആന്റണീസ്
പുത്തൻപീടിക: സെന്റ് ആന്റണീസ് ദേവാലയത്തിൽ പരിശുദ്ധ മംഗളമാതാവിന്റെ 21 ാം ഊട്ടു തിരുനാളിനു കൊടിയേറി. ബിഷപ് എമരിറ്റസ് മാർ ബോസ്കോ പുത്തൂർ കൊടിയേറ്റം നിർവഹിച്ചു. ഇടവകയിൽ അഖണ്ഡ ജപമാല ആരംഭിച്ച് 25 വർഷം പിന്നിടുന്നതിന്റെ ഭാഗമായി ഇടവകയിൽ നിന്നും ഔദ്യോഗികമായി പിരിഞ്ഞുപോയിട്ടുള്ള വൈദികരുടെ നേതൃത്വത്തിൽ എല്ലാ ദിവസങ്ങളിലും ആഘോഷമായ നവനാൾ കുർബാന അർപ്പിക്കും.
കൊടിയേറ്റ ചടങ്ങുകൾക്ക് വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരി, ഫാ. ജോഫിൽ അക്കരപ്പട്ട്യേക്കൽ, ജോബി ചിറമ്മൽ, ഷാജു ഡേവിഡ് എന്നിവർ നേതൃത്വം നൽകി. ഒക്ടോബർ 26 നാണ് ഊട്ടുതിരുനാൾ.
നാട്ടിക സെന്റ് ജൂഡ്
തൃപ്രയാർ: നാട്ടിക സെന്റ് ജൂഡ് ദേവാലയത്തിലെ തിരുനാളിനു കൊടിയേറി. അതിരൂപത വൈസ് ചാൻസലർ ഫാ. ഷിജോ ചിരിയങ്കണ്ടത്ത് കൊടിയേറ്റം നിർവഹിച്ചു. വികാരി ഫാ. ടെഡ്സ് കുന്നപ്പിള്ളി, കൈക്കാരന്മാരായ ഷൈജൻ, സോബി, തിരുനാൾ ജനറൽ കൺവീനർ ഡിക്സൺ എന്നിവർ നേതൃത്വം നൽകി. ഒന്പതുദിവസം വൈകീട്ട് 5.30ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന എന്നിവ ഉണ്ടായിരിക്കും. 25,26 തീയതികളിലാണു വിശുദ്ധന്റെ തിരുനാൾ.
ഒല്ലൂരിൽ
വിളംബരജാഥ
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാളിന്റെ ഭാഗമായി വിളംബരജാഥ നടത്തി.
രാവിലെ ഏഴിനു പള്ളിയിൽനിന്ന് ആരംഭിച്ച ജാഥ വികാരി ഫാ. വർഗീസ് കൂത്തൂർ ഫ്ലാഗ് ഓഫ് ചെയ്തു. ഫൊറോനയുടെ കീഴിലുള്ള 18 പള്ളികളിൽ പോയി നോട്ടീസ് വിതരണം ചെയ്തു. അസിസ്റ്റന്റ് വികാരിമാരായ ഫാ. എഡ്വിൻ ഐനിക്കൽ, ഫാ. തേജസ് കുന്നപ്പിള്ളിൽ, കൈക്കാരന്മാരായ ഷോണി അക്കര, ഷാജു പടിക്കല, ജോഫി ചിറമ്മൽ, ജയ്സണ്‍ പ്ലാക്കൽ, പിആർഒ. ജസ്റ്റിൻ പെരൂട്ടി എന്നിവർ നേതൃത്വം നൽകി.
അരിന്പൂർ
സെന്റ് ആന്റണീസ്
അരിന്പൂർ: സെന്റ് ആന്റണീസ് ഇടവകയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ എട്ടാമിടം തിരുനാൾ ആഘോഷിച്ചു. വൈകീട്ടു നടന്ന തിരുനാൾ പാട്ടുകുർബാനയ്ക്കു ഫാ. ബെന്നി കിടങ്ങൻ നേതൃത്വം നൽകി. ദിവ്യബലിക്കുശേഷം സഹദായുടെ തിരുസ്വരൂപം പ്രദക്ഷിണമായി ഇടവകദേവാലയത്തിൽനിന്ന് തീർഥകേന്ദ്രത്തിലേക്ക് ആനയിച്ചു കപ്പേളയിൽ പ്രതിഷ്ഠിച്ചു.
ഇടവകദേവാലയത്തിൽ നടന്ന ഊട്ടുനേർച്ചയിൽ ആയിരങ്ങൾ പങ്കെടുത്തു. ചടങ്ങുകൾക്കു വികാരി ഫാ. സോളി തട്ടിൽ, സഹവികാരി ഫാ. ജസ്വിൻ ജോസ് വാഴപ്പിള്ളി, കൈക്കാരൻമാരായ മൈക്കിൾ മുത്തുപറന്പിൽ, ജോസ് ചാലിശേരി, ബാബു കാഞ്ഞിരത്തിങ്കൽ, രാജു ജോർജ്, തിരുനാൾ കണ്‍വീനർ മാർട്ടിൻ ജോസ് ചാലിശേരി, ഊട്ടുകമ്മിറ്റി കണ്‍വീനർ ആനന്ദ് താഞ്ചപ്പൻ എന്നിവർ നേതൃത്വം നൽകി.