തെരുവുനായ്: കുരിയച്ചിറയിൽ പ്രതിഷേധം
1601018
Sunday, October 19, 2025 7:15 AM IST
തൃശൂർ: നഗരത്തിലും സമീപപ്രദേശങ്ങളിലും വർധിച്ചുവരുന്ന തെരുവുനായ്ശല്യത്തിനെതിരേ അധികാരികൾ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുരിയച്ചിറ യുണൈറ്റഡ് ഡെവലപ്മെന്റ് അസോസിയേഷന്റെ(കുട) നേതൃത്വത്തിൽ ജനകീയ പ്രതിഷേധസമരം സംഘടിപ്പിച്ചു.
കുട പ്രസിഡന്റ് സൈമണ്‍ വടക്കേത്തല ഉദ്ഘാടനം ചെയ്തു. കൗണ്‍സിലർ ആൻസി ജേക്കബ് പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. സി.എൽ. ജോയ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, പോൾ ചാലിശേരി, കൗണ്‍സിലർ സിന്ധു ആന്റോ ചാക്കോള, ഷാജി പറന്പൻ എന്നിവർ പ്രസംഗിച്ചു.