ബസിലിക്ക ശതാബ്ദി സംഗീത നാടകസന്ധ്യ ഇന്ന്
1601021
Sunday, October 19, 2025 7:15 AM IST
തൃശൂർ: പരിശുദ്ധ വ്യാകുലമാതാവിന് ബസിലിക്ക ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്നു വൈകീട്ട് 6.30നു ബസിലിക്ക ബൈബിള്‍ ടവര്‍ സ്ക്വയറില്‍ ബസിലിക്ക ശതാബ്ദി സംഗീതനാടകസന്ധ്യ നടക്കും.
സി.എ. വര്‍ഗീസ് പോൾ രചനയും കലാസദന്‍ ജെയ്സൻ സംഗീതവും നിർവഹിച്ച ജൂബിലിഗാനം നൂറ് ഇടവകാംഗങ്ങള്‍ ചേര്‍ന്ന് ആലപിക്കും. തുടർന്ന് ബസിലിക്കയുടെ ചരിത്രം പ്രതിപാദിക്കുന്ന ലൗ ഓഫ് ജേര്‍ണി നാടകാവതരണമുണ്ടാകും. നൂറ് ഇടവകാംഗങ്ങള്‍ അഭിനയിക്കുന്ന നാടകത്തിന്റെ രചനയും സംവിധാനവും സെന്റ് തോമസ് കോളജ് മീഡിയ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഫാ. ഫിജോ ജോസഫ് ആലപ്പാടനാണ് നിർവഹിച്ചിട്ടുള്ളത്.
പത്രസമ്മേളനത്തിൽ ബസിലിക്ക അസിസ്റ്റന്റ് വികാരി ഫാ. ബെന്വിന് തട്ടില്‍, കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ പോള്‍സണ്‍ ആലപ്പാട്ട്, പിആര്‍ഒ സൈമണ്‍ ജോസഫ്, സംഘഗാനം കോഓര്‍ഡിനേറ്റര്‍ എന്‍.ജെ. ജോസ് എന്നിവര്‍ പങ്കെടുത്തു.