തൃശൂര്‍ ഈസ്റ്റ്: 183 ചാലക്കുടി: 173.5
1601032
Sunday, October 19, 2025 7:15 AM IST
കുന്നംകുളം: റവന്യൂ ജില്ലാ സ്കൂൾ കായികമേളയിലെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ വിജയകിരീടം ചൂടി വീണ്ടും തൃശൂര്‍ ഈസ്റ്റ് ഉപജില്ല. 23 സ്വര്‍ണവും 14 വെള്ളിയും 10 വെങ്കലമുള്‍പ്പെടെ 183 പോയിന്റു നേടിയാണ് ഈസ്റ്റ് വെന്നിക്കൊടി പാറിച്ചത്. കഴിഞ്ഞവര്‍ഷവും ഈസ്റ്റിനായിരുന്നു കിരീടം.
15 സ്വര്‍ണവും 19 വെള്ളിയും 11 വെങ്കലവുമായി 173.5 പോയിന്റോടെ ചാലക്കുടി ഉപജില്ല രണ്ടാംസ്ഥാനത്തെത്തി. ഒന്‍പത് സ്വര്‍ണവും 13 വെള്ളിയും 16 വെങ്കലവുമായി ചാവക്കാട് ഉപജില്ല മൂന്നാംസ്ഥാനം കരസ്ഥമാക്കി.

മാള -95, കുന്നംകുളം -90, വലപ്പാട് -71, കൊടുങ്ങല്ലൂര്‍ -42, വടക്കാഞ്ചേരി -29, തൃശൂര്‍ വെസ്റ്റ് -26, മുല്ലശേരി -14, ഇരിങ്ങാലക്കുട -ആറ് എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില. കാല്‍ഡിയന്‍ സിറിയന്‍ സ്കൂളിലെ താരങ്ങളുടെ മികവാണ് ഈസ്റ്റിനു കിരീടം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത്.
വൈകീട്ട് നടന്ന സമാപനസമ്മേളനം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സ്കൂളുകളില്‍ 68 പോയിന്റുകളോടെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനത്തെത്തി. ആറു സ്വര്‍ണം, 10 വെള്ളി, എട്ടുവെങ്കലം എന്നിങ്ങനെയാണ് സ്കൂള്‍ നേടിയത്. 63 പോയിന്റ് നേടിയ ആളൂർ ആര്‍എംഎച്ച്എസ്എസ് 10 സ്വര്‍ണം, നാല് വെള്ളി, ഒരു വെങ്കലമടക്കം 63 പോയിന്റോടെ രണ്ടാംസ്ഥാനത്തെത്തി. കാല്‍ഡിയന്‍ സിറിയന്‍ സ്കൂള്‍ എട്ടു സ്വര്‍ണവും അഞ്ചുവീതം വെള്ളിയും വെങ്കലവും അടക്കം 60 പോയിന്റോടെ മൂന്നാംസ്ഥാനത്തെത്തി. അഞ്ചു സ്വര്‍ണം, എട്ടു വെള്ളി, ആറു വെങ്കലമടക്കം 54.5 പോയിന്റോടെ മേലൂര്‍ സെന്റ് ജോസഫ്സ് എച്ച്എസ് നാലാംസ്ഥാനത്തെത്തി.

ജൂണിയർ ബോയ്സ് വിഭാഗത്തില്‍ 67 പോയിന്റ് ചാലക്കുടി ഉപജില്ല നേടി. 29 പോയിന്റ് ചാവക്കാടിനും 14 പോയിന്റ് കുന്നംകുളത്തിനും 11 പോയിന്റ് തൃശൂര്‍ ഈസ്റ്റിനും ലഭിച്ചു.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാള ഉപജില്ലയ്ക്ക് 36 പോയിന്റും ചാലക്കുടിക്ക് 33 പോയിന്റും ചാവക്കാടിന് 28 പോയിന്റും തൃശൂര്‍ ഈസ്റ്റും മുല്ലശേരിയും 14 പോയിന്റുവീതവും നേടി.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 77 പോയിന്റാണ് തൃശൂര്‍ ഈസ്റ്റ് നേടിയത്. മാള 26, കുന്നംകുളം 22, വലപ്പാട് 20, ചാലക്കുടി 12 , ചാവക്കാട് 11 പോയിന്റു നേടി. ജൂനിയർ വിഭാഗം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 46 പോയിന്റ് ചാവക്കാട് ഉപജില്ല നേടി. 29 പോയിന്റ് വലപ്പാടും 28 പോയിന്റ് തൃശൂര്‍ ഈസ്റ്റും 18 പോയിന്റ് മാളയും 15 വീതം പോയിന്റ് ചാലക്കുടിയും തൃശൂര്‍ വെസ്റ്റും നേടി.
സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാലക്കുടി ഉപജില്ലയാണ് മുന്നിൽ -22 പോയിന്റ്.19 പോയിന്റ് തൃശൂര്‍ ഈസ്റ്റും 16 പോയിന്റ് കൊടുങ്ങല്ലൂരും 13 പോയിന്റ് കുന്നംകുളവും നേടി.
സബ് ജൂണിയർ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല 34 പോയിന്റു നേടി. 24.5 പോയിന്റ് ചാലക്കുടിയും 14.5 പോയിന്റ് കുന്നംകുളവും സ്വന്തമാക്കി.
അച്ഛന്റെ പരിശീലനത്തിൽ മകൾക്കു മെഡൽനേട്ടം
കുന്നംകുളം: മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ഇ.ആർ. കാർത്തികയ്ക്കുവേണ്ടി അച്ഛൻ പരിശീലകനായപ്പോൾ ട്രാക്കിൽ നിറഞ്ഞതു മെഡലുകളുടെ തിളക്കം. സാമ്പത്തികപ്രയാസങ്ങൾ കാരണം നിശ്ചയദാർഢ്യത്തോടെ മത്സരരംഗത്തിറങ്ങിയ കാർത്തിക സീനിയർ പെൺകുട്ടികളുടെ 800, 1500, 3000 മീറ്റർ ഓട്ടത്തിൽ സ്വർണം വാരിക്കൂട്ടി. സ്വർണംനേടിയ 4x400 മീറ്റർ റിലേ ടീമിലും അംഗമായി. സഹോദരൻ ഉണ്ണിക്കണ്ണൻ സിബിഎസ്ഇ ദേശീയകായികമേളയിൽ പങ്കെടുത്ത താരമാണ്. അമ്മ: സജിത.