അതിരൂപത സ്ലം സർവീസ് സെന്റർ വാർഷികം
1601024
Sunday, October 19, 2025 7:15 AM IST
തൃശൂർ: അതിരൂപത സ്ലം സർവീസ് സെന്റർ 43-ാം വാർഷിക ജനറൽ ബോഡി കുരിയച്ചിറ ഓഫീസ് ഹാളിൽ വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ജിയോ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ. ജോയ്പോൾ വാർഷികറിപ്പോർട്ടും ട്രഷറർ ഫ്രാൻസിസ് കല്ലറക്കൽ വാർഷികകണക്കും അവതരിപ്പിച്ചു. പ്രസിഡന്റ് ബേബി മൂക്കൻ, ജോണ്സണ് കൊക്കൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: ഫാ. ജിയോ ചിരിയങ്കണ്ടത്ത്- ഡയറക്ടർ, കെ. ജോയ്പോൾ- പ്രസിഡന്റ്, ബേബി മൂക്കൻ- സെക്രട്ടറി, ഫ്രാൻസിസ് കല്ലറയ്ക്കൽ- ട്രഷറർ, ജോണ്സണ് കൊക്കൻ- വൈസ് പ്രസിഡന്റ്, ജോസ് കുത്തൂർ, റപ്പായി പാലമറ്റം, ജോസ് ഉക്രാൻ, ആന്റണി കടവി.