ഒല്ലൂർ തിരുനാൾ: "സ്പർശം 2025' രോഗീദിനം സംഘടിപ്പിച്ചു
1600479
Friday, October 17, 2025 7:17 AM IST
ഒല്ലൂർ: വിശുദ്ധ റപ്പായേൽ മാലാഖയുടെ 189-ാം തിരുനാളിനോടനുബന്ധിച്ച് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന ഇടവകയിൽ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ "സ്പർശം 2025' എന്ന പേരിൽ രോഗീദിനം സംഘടിപ്പിച്ചു.
വിശുദ്ധ കുർബാന, കുന്പസാരം, നൊവേന, ആരാധന, ലേപനശുശ്രൂഷ എന്നീ തിരുക്കർമങ്ങൾക്ക് ഇടവകവികാരി ഫാ. വർഗീസ് കുത്തൂർ, സഹവികാരിമാരായ ഫാ. എഡ്വിൻ ഐനിക്കൽ, ഫാ. തേജസ് കുന്നപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി. ഇടവകയിലെ രോഗികളായവരിൽ എണ്പതോളംപേർ പങ്കെടുത്തു .
കെസിവൈഎം, സിഎൽസി തുടങ്ങിയ യുവജന സംഘടനകളും ഇടവകജനങ്ങളും സഹകരിച്ചു നടത്തിയ പരിപാടിയിൽ പങ്കെടുത്തവർക്കു സമ്മാനങ്ങൾ നൽകി. സ്നേഹവിരുന്നുമുണ്ടായിരുന്നു.