അമലയില്‍ അനസ്തേഷ്യ ദിനാചരണം
1600476
Friday, October 17, 2025 7:17 AM IST
തൃശൂർ: അമല മെഡിക്കല്‍ കോളജില്‍ ലോക അനസ്തേഷ്യ ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സിപിആര്‍ ട്രെയിനിംഗ് പ്രോഗ്രാം നടത്തി. ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ആന്റണി പെരിഞ്ചേരി, ഫാ. ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്സി തോമസ്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സതീദേവി, പിജി വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.