വർണക്കൂടാരം തുറന്നു
1601012
Sunday, October 19, 2025 7:15 AM IST
കൊടുങ്ങല്ലൂർ: സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ ജിഎൽപിഎസ്ജിഎച്ച്എസിൽ നിർമിച്ച വർണക്കൂടാരം കുട്ടികൾക്കായി തുറന്നുകൊടുത്തു.
10 ലക്ഷം രൂപ ചെലവഴിച്ച് കൊടുങ്ങല്ലൂർ ബിആർസിയുടെ നേതൃത്വത്തിലാണു വർണക്കൂടാരം ഒരുക്കിയത്. വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. വി.എസ്. ദിനൽ മുഖ്യാതിഥിയായിരുന്നു.
ഡിപിസി ഡോ. എൻ.ജെ. ബിനോയ് പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല പണിക്കശേരി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത ഉണ്ണികൃഷ്ണൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ, വാർഡ് കൗൺസിലർ സി.എസ്. സുമേഷ്, കെ.ആർ. ജൈത്രൻ, ഹെഡ് മിസ്ട്രസ് കെ.ജെ.ബീന, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ബി. ജോഷി, ഹെഡ്മിസ് ട്രസ് ഷൈനി ആന്റോ, പിടിഎ പ്രസിഡന്റ് നിത്യ സിബിൻ, വൈസ് പ്രസിഡന്റ് ഷനി മധു, സീനിയർ അസിസ്റ്റന്റ് കെ.സി. റഷ്നി, എസ്ആർജി കൺവീനർ കെ.എസ്. അശ്വതി എന്നിവർ പ്രസംഗിച്ചു.