വാണിയംപാറയിൽ ഫെയര്‍സ്റ്റേജ് അനുവദിക്കണം; ഗതാഗതമന്ത്രിക്കു നിവേദനം നൽകി
1600485
Friday, October 17, 2025 7:18 AM IST
പട്ടിക്കാട്: ദേശീയപാത വാണിയംപാറയിൽ കെഎസ്ആർടിസി ബസുകൾക്ക് ഫെയര്‍സ്റ്റേജ് അനുവദിക്കണം എന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാറിന് നിവേദനം നൽകി. സ്കൂൾ, ഫോറസ്റ്റ് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രം, മൃഗാശുപത്രി, ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ വാണിയംപാറയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ ഇവിടെ നിർത്താത്തത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
എളനാട്, ചേലക്കര, പഴയന്നൂർ, കണ്ണമ്പ്ര എന്നീ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരും വാണിയംപാറയിൽ ഇറങ്ങിയാണ് മറ്റു ബസുകളിൽ യാത്ര ചെയ്യുന്നത്. അതുകൊണ്ട് വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. റവന്യൂ മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ ജനകീയ കൂട്ടായ്മ ചെയർമാർ എൻ.സി രാഹുൽ, പി.ആർ സനിൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.