സുവോളജിക്കൽ പാർക്കിലേക്ക് വാക്കത്തോണ്‍ നാളെ
1600633
Saturday, October 18, 2025 1:44 AM IST
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനത്തിന്റെ ഭാഗമായി തൃശൂർ ചേംബർ ഓഫ് കൊമേഴ്സ്, പാലസ് ഗ്രൗണ്ടിലെ വാക്കേഴ്സ് ക്ലബ്, പാലസ് ഗ്രൗണ്ട് വെറ്ററൻസ് അസോസിയേഷൻ എന്നീ സംഘടനകൾ സംയുക്തമായി വാക്കത്തോണ്‍ സംഘടിപ്പിക്കുന്നു.
നാളെ രാവിലെ ഏഴിനു കുട്ടനെല്ലൂർ ഹൈലൈറ്റ് മാൾ പരിസരത്തുനിന്ന് ആരംഭിക്കുന്ന വാക്കത്തോണ്‍ റവന്യൂ മന്ത്രി കെ. രാജൻ ഫ്ളാഗ് ഓഫ് ചെയ്യും. ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റും കല്യാണ്‍ സിൽക്സ് മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ നേതൃത്വം നൽകും
കുട്ടനെല്ലൂർനിന്ന് സുവോളജിക്കൽ പാർക്ക് വരെയുള്ള അഞ്ചു കിലോമീറ്റർ ദൂരമാണ് വാക്കത്തോണ്‍. പത്രസമ്മേളനത്തിൽ ചേംബർ ഒഫ് കൊമേഴ്സ് സെക്രട്ടറി സോളി തോമസ് കവലക്കാട്ട്, വാക്കേഴ്സ് ക്ലബ് സെക്രട്ടറി അഡ്വ. അക്കിലസ്, വെറ്ററൻസ് അസോസിയേഷൻ ട്രഷറർ എൻ. ഷാജി ചെറിയാൻ, ജോജു വർക്കി എന്നിവർ പങ്കെടുത്തു.