ബാലചന്ദ്രൻ വടക്കേടത്ത് നിലപാടിൽ ഉറച്ചുനിന്ന പ്രതിഭ: സണ്ണി ജോസഫ്
1601863
Wednesday, October 22, 2025 6:58 AM IST
തൃശൂർ: പഴയകാല രാഷ്ട്രീയം എന്നതു സർഗാത്മകസാഹിത്യം ഉൾക്കൊണ്ടുള്ളതായായിരുന്നുവെന്നും ഇന്നു സാഹിത്യത്തിൽ രാഷ്ട്രീയത്തിന്റെ ഇടപെടലുകൾ അതിരു കടന്നിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
ഈ കാലഘട്ടത്തിൽ സാഹിത്യനിരൂപണത്തിലും രാഷ്ട്രീയത്തിലും നിലപാടിൽ ഉറച്ചുനിന്നു എന്നുള്ളതാണ് ബാലചന്ദ്രൻ വടക്കേടത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്കാരസാഹിതി ജില്ലാ കമ്മിറ്റിയുടെ ബാലചന്ദ്രൻ വടക്കേടത്ത് സാഹിതി അക്ഷരനിധി പുരസ്കാരം ജില്ലാ ജയിൽ സൂപ്രണ്ട് കെ. അനിൽകുമാറിനു സമർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് മുഖ്യാതിഥിയായി. ജില്ലാ കൺവീനർ അനിൽ സമ്രാട്ട്, ഡോ.പി. സരസ്വതി അനുസ്മരണപ്രഭാഷണം നടത്തി. കവി ഡോ.സി. രാവുണ്ണി, ആലപ്പി അഷറഫ്, എം.പി. സുരേന്ദ്രൻ, എൻ. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.