പട്ടികജാതിവിഭാഗക്കാരനു മർദനം; പോലീസ് റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1601900
Wednesday, October 22, 2025 7:19 AM IST
തൃശൂർ: പട്ടികജാതിവിഭാഗക്കാരനായ യുവാവിനെ സുഹൃത്തുക്കൾ ജാതിപ്പേര് വിളിച്ച് മർദിച്ചുവെന്ന പരാതിയിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത.
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിന്റെ ശരീരത്തിലുള്ള മുറിവുകൾ എങ്ങനെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പോലീസ് റിപ്പോർട്ടിൽ യാതൊരു പരാമർശവുമില്ലെന്നു കമ്മീഷൻ വിമർശിച്ചു. പരിക്കുപറ്റിയത് എങ്ങനെയാണെന്നുള്ളതിന്റെ കൃത്യമായ വിശദീകരണം പോലീസ് നൽകണമെന്നു കമ്മീഷൻ നിർദേശിച്ചു. മഴുവഞ്ചേരി സ്വദേശി സുരേഷ് സമർപ്പിച്ച പരാതിയിലാണ് നടപടി.2023 ഏപ്രിൽ 14 നു മഴുവഞ്ചേരി - തുരുത്ത് റോഡിലാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്.