ചന്തപ്പുര എൽപി സ്കൂളിൽ വർണക്കൂടാരം തുറന്നു
1601869
Wednesday, October 22, 2025 6:59 AM IST
കൊടുങ്ങല്ലൂർ: നഗരസഭയിലെ ചന്തപ്പുര ഗവ. എൽപി സ്കൂളിൽ എസ്എസ്കെ സ്റ്റാർസ് പദ്ധതിപ്രകാരം നിർമിച്ച വർണക്കൂടാരം പ്രവർത്തനസജ്ജമായി. 10 ലക്ഷം രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ വർണക്കൂടാരത്തിന്റെ ഉദ്ഘാടനം വി.ആർ. സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സണ്‍ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ കെ.എസ്. കൈസാബ്, എൽസി പോൾ, ഷീല പണിക്കശേരി, കൗണ്‍സിലർമാരായ കെ.ആർ. ജൈത്രൻ, ടി.എസ്. സജീവൻ, സി.എസ്. സുമേഷ്, ഇ.ജെ. ഹിമേഷ്, എഇഒ പി. മൊയ്തീൻകുട്ടി, എൻ.കെ. രമേശ്, പിടിഎ പ്രസിഡന്റ് കെ.കെ. ഹാഷിക്ക്, ഹെഡ്മിസ്ട്രസ് ടി.സി. സിന്ധു, എം.എം. സെമീന എന്നിവർ പ്രസംഗിച്ചു.