മാള: ക​ഴി​ഞ്ഞദി​വ​സ​മു​ണ്ടാ​യ കാ​റ്റ്, മ​ഴ, ഇ​ടി​മി​ന്ന​ൽ എ​ന്നി​വ​യെ തു​ട​ർ​ന്ന് പ​ല​യി​ട​ത്തും നാ​ശ​ന​ഷ്ടം.
മാ​ള​യി​ൽ ഓ​ടുമേ​ഞ്ഞ വീ​ടി​ന് മു​ക​ളി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു. മാ​ള​പ​ള്ളി​പ്പു​റം താ​ണി​കാ​ട് തൈ​വ​ളപ്പി​ൽ സി​റാ​ജി​ന്‍റെ വീ​ടാ​ണ് തെ​ങ്ങുവീ​ണ് ത​ക​ർ​ന്ന​ത്. ആ​ള​പാ​യം ഇ​ല്ല.​വീ​ട്ടു​കാ​ർ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷപ്പെ​ട്ട​ത്. സി​റാ​ജ്, ജേ​ഷ്ഠ​ൻ സു​രാ​ജ്, ഭാ​ര്യ ഷാ​ജി​ത, മ​ക്ക​ളാ​യ ശി​ഹാ​ബ്, ഷാ​ന​വാ​സ് എ​ന്നി​വ​രാ​ണ് ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.​ വാ​ഷിം​ഗ് മെ​ഷീ​ൻ, ടാ​ങ്ക്, അ​ടു​ക്ക​ള​യി ലെ ​ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ത​ക​ർ​ന്നു.

പു​ത്ത​ൻ​ചി​റ കി​ഴ​ക്കുംമു​റി​യി​ൽ പ​യ്യ​പ്പി​ള്ളി സ്റ്റീ​ഫന്‍റെ വീ​ടി​ന് ഇ​ടി​മി​ന്ന​ലേ​റ്റു. മീ​റ്റ​ർ ബോ​ർ​ഡ് ഉ​ൾ​പ്പെ​ടെ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു നാ​ശ​ം സം​ഭ​വി​ച്ചു. വീ​ടിന്‍റെ മേ​ൽക്കൂരയ്​ക്കും ചു​മ​രി​നും വി​ള്ള​ലേ​റ്റി​ട്ടു​ണ്ട്. സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.