കോട്ടപ്പുറം കത്തീഡ്രലിൽ തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനു പ്രതിഷ്ഠിച്ചു
1601877
Wednesday, October 22, 2025 6:59 AM IST
കോട്ടപ്പുറം: കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ വിശുദ്ധന്മാരുടെ തിരുശേഷിപ്പുകൾ വിശ്വാസികൾക്ക് പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചു. ഇന്നലെ വൈകിട്ട് രൂപതാ മെത്രാൻ ഡോ: അംബ്രോസ് പുത്തൽവീട്ടിൽ പ്രതിഷ്ഠാകർമം നിർവഹിച്ചു.
വികാരി ജനറാൾ മോണ്‍. റോക്കി റോബി കളത്തിൽ, കത്തീഡ്രൽ വികാരി റവ. ഡോ. ഡോമിനിക് പിൻഹീറോ എന്നിവർ സഹകാർമികരായി. ഈശോയുടെ വിശുദ്ധകുരിശിന്േറയും പുതിയതലമുറയിലെ കാർലോ അക്കുത്തിസിന്േറതുൾപ്പെടെ 1500 തിരുശേഷിപ്പുകളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
ഇടുക്കി ജില്ലക്കാരനും അരുണാചൽ പ്രദേശിലെ വിയാഡോ രൂപതക്കാരനുമായ ഫാ. എഫ്രേമിന്റെ നേതൃത്വത്തിലാണ് കോട്ടപ്പുറം കത്തീഡ്രലിൽ തിരുശേഷിപ്പുകൾ എത്തിച്ചിട്ടുള്ളത്. ഇന്നലെ വൈകീട്ട് ആരംഭിച്ച പ്രദർശനം ഇന്ന് ഉച്ചയോടെ സമാപിക്കും.