ഫ്രി​സ്കോ: നോ​ർ​ത്ത് ഡാ​ള​സി​ലെ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യാ സീ​റോ മ​ല​ബാ​ർ മി​ഷ​നി​ൽ തി​യോ​ള​ജി ഡി​പ്ലോ​മ ഗ്രാ​ജ്വേ​റ്റ്സി​നെ ആ​ദ​രി​ച്ചു. മി​ഷ​നി​ൽ നി​ന്നു​ള്ള കി​ര​ൺ ജോ​ർ​ജ്, ഷീ​ന അ​ന്ന ജോ​ൺ എ​ന്നി​വ​രാ​ണ് ര​ണ്ടു വ​ർ​ഷ​ത്തെ ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ത്തി​ൽ ഡി​പ്ലോ​മ നേ​ടി​യ ബി​രു​ദ​ധാ​രി​ക​ൾ.

ഇ​രു​വ​രും മി​ഷ​നി​ലെ സ​ജീ​വ ശു​ശ്രൂ​ഷ​ക​രും മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​രു​മാ​ണ്. കോ​ട്ട​യം വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠ​ത്തിനു​ കീ​ഴി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ തീ​യോ​ള​ജി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ണ് പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.

മി​ഷ​നി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ശേ​ഷം ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ, ബി​ഷ​പ്പ് എ​മ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തൂ​ർ കു​ര്യ​ൻ എ​ന്നി​വ​ർ ബി​രു​ദ​ധാ​രി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും ഡി​പ്ലോ​മ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.


ദൈ​വ​ത്തെ​യും, സ​ഭ​യു​ടെ പാ​ര​മ്പ​ര്യ​ത്തെ​യും, വി​ശ്വാ​സ​സ​ത്യ​ങ്ങ​ളെ​യും കു​റി​ച്ച് ആ​ഴ​ത്തി​ലു​ള്ള അ​റി​വ് നേ​ടു​ന്ന​തി​ലൂ​ടെ, വി​ശ്വാ​സ​ജീ​വി​തം കൂ​ടു​ത​ൽ അ​ർ​ത്ഥ​പൂ​ർ​ണ​വും ഫ​ല​ദാ​യ​ക​വു​മാ​ക്കാ​ൻ ദൈ​വ​ശാ​സ്ത്ര പ​ഠ​നം സ​ഹാ​യി​ക്കും. അ​തി​നാ​ൽ കൂ​ടു​ത​ൽ വി​ശ്വാ​സി​ക​ൾ ഇ​ത്ത​രം പ​ഠ​ന​ത്തി​നാ​യി മു​ന്നോ​ട്ട് വ​ര​ണം എ​ന്ന് ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തൂ​ർ കു​ര്യ​ൻ മി​ഷ​ൻ അം​ഗ​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.

അൽമാ‍യ​ർ​ക്ക് വേ​ണ്ടി ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കി​യ ഷി​ക്കാ​ഗോ രൂ​പ​ത​യേ​യും വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠ​ത്തെ​യും മി​ഷ​ൻ ഡ​യ​റ​ക്ട​ർ അ​ഭി​ന​ന്ദി​ച്ചു.