ന്യൂ​യോ​ർ​ക്ക്: ഈ ​വ​ർ​ഷ​ത്തെ യു​എ​സ് മ​ക്ആ​ർ​ത​ർ ഫെ​ലോ​ഷി​പ്പ് നേ​ടി​യ 22 പേ​രി​ൽ ര​ണ്ട് ഇ​ന്ത്യ​ൻ വം​ശ​ജ​ർ. ന​ബ​റൂ​ൺ ദാ​സ്‌​ഗു​പ്ത​യും മ​ല​യാ​ളി​യാ​യ ഡോ. ​തെ​രേ​സ പു​തു​ശേ​രി​യു​മാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച ഇ​ന്ത്യ​ൻ വം​ശ​ജ​ർ.

ജീ​നി​യ​സ് ഗ്രാ​ൻഡ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഈ ​ഫെ​ലോ​ഷി​പ്പ് നേ​ടി​യ​വ​ർ​ക്ക് 800,000 ഡോളർ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. നോ​ർ​ത്ത് കാ​രോ​ലി​ന സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ എ​പ്പി​ഡെ​മി​യോ​ള​ജി​സ്റ്റാ​ണ് ന​ബ​റൂ​ൺ ദാ​സ്‌​ഗു​പ്ത.


ക​ൺ​സ​ർ​വേ​റ്റീ​വ് ന്യൂ​റോ​ബ​യോ​ള​ജി​യി​ലും ഓ​പ്റ്റോ​മെ​ട്രി​യി​ലും മി​ക​വ് പു​ല​ർ​ത്തു​ന്ന ഡോ. ​തെ​രേ​സ പു​തു​ശേരി ബ​ർ​ക്ക്ലി​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​ണ്.

ഗ്ലോ​ക്കോ​മ, മാ​ക്കു​ലാ​ർ ഡി​ജ​ന​റേ​ഷ​ൻ പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ​യി​ൽ ന​വീ​ന മാ​റ്റ​ങ്ങ​ൾ​ക്കു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കാ​ണ് ഡോ. ​തെ​രേ​സ പു​തു​ശേ​രി ശ്ര​മി​ക്കു​ന്ന​ത്.