ന്യൂ​യോ​ർ​ക്ക് : ദൈ​വ​ത്തി​ൽ നി​ന്നും നാം ​പ്രാ​പി​ച്ച പാ​പ​മോ​ച​ന​ത്തി​ന്‍റെ​യും സൗ​ഖ്യ​ത്തി​ന്‍റെ​യും അ​നു​ഭ​വം മ​റ്റു​ള്ള​വ​ർ​ക്ക് ക്ഷ​മ​യും ക​രു​ണ​യും ന​ൽ​കാ​നു​ള്ള ക​ട​മ ന​മ്മെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന​താ​യി അ​ടൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം എ​പ്പി​സ്കോ​പ്പാ പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ 13 തി​ങ്ക​ളാ​ഴ്ച രാ​ത്രി 8 മ​ണി​ക്ക് സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മാ ഭ​ദ്രാ​സ​ന സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ് സം​ഘ​ടി​പ്പി​ച്ച വി​ശേ​ഷ പ്രാ​ർ​ഥനാ​യോ​ഗ​ത്തി​ൽ നൂ​റ്റി​പ്പ​തി​നാ​റാം സ​ങ്കീ​ർ​ത്ത​ന​ത്തി​ലെ വാ​ക്യ​ങ്ങ​ൾ ആ​ധാ​ര​മാ​ക്കി മു​ഖ്യ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു സെ​റാ​ഫിം എ​പ്പി​സ്കോ​പ്പാ.

മ​റ്റു​ള്ള​വ​രോ​ട് ദ​യ​യും ക​രു​ണ​യും കാ​ണി​ക്കു​ക, ഓ​രോ വ്യ​ക്തി​യെ​യും ക​ട​മ​യോ​ടെ സ​മീ​പി​ക്കു​ക എ​ന്ന​ത് ക്രി​സ്തീ​യ ജീ​വി​ത​ത്തി​ന്‍റെ നി​ല​പാ​ടാ​ണ്. ഓ​രോ അ​നു​ഭ​വ​ത്തി​ലൂ​ടെ​യും ന​മ്മ​ൾ ദൈ​വ​ത്തി​ന്റെ അ​നു​ഗ്ര​ഹ​ത്തോ​ട് ക​ട​പ്പെ​ട്ട​വ​രാ​ണ്.

മ​ദ​ർ തെ​രേ​സ​യു​ടെ മാ​തൃ​ക​യും യൂ​റോ​പ്യ​ൻ ക​ലാ​കാ​ര​ൻ ആ​ൽ​ബ്ര​ക്റ്റ് ഡ്യൂ​റ​റു​ടെ ’പ്രാ​ർ​ഥിക്കു​ന്ന കൈ​ക​ൾ’ എ​ന്ന വി​ശ്വ​വി​ഖ്യാ​ത ചി​ത്രം, സ​ഹോ​ദ​ര​നോ​ടു​ള്ള ക​ട​പ്പാ​ടിന്‍റെ​ മ​കു​ടോ​ദാ​ഹ​ര​ണ​മാ​യി പ്ര​ഭാ​ഷ​ണ​ത്തി​ൽ തി​രു​മേ​നി എ​ടു​ത്തു കാ​ട്ടി.


അ​റ്റ്ലാ​ന്‍റ മാ​ർ​ത്തോ​മാ വി​കാ​രി റ​വ. ഡോ. ​കെ. ജെ​യിം​സ​ൺ അ​ച്ച​ന്‍റെ പ്രാ​ർ​ഥന​യോ​ടെ യോ​ഗം ആ​രം​ഭി​ച്ചു .ജോ​ർ​ജ് ജോ​ൺ ഗാ​നം ആ​ല​പി​ച്ചു ഈ​ശോ മാ​ളി​യേ​ക്ക​ൽ (സെ​ക്ര​ട്ട​റി, SCF)​സ്വാ​ഗ​തം പ​റ​ഞ്ഞു . സൗ​ത്ത് ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള ഡോ. ​ജോ​ൺ കെ ​ഡാ​നി​യേ​ൽ നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗം വാ​യി​ച്ചു.​മ​ധ്യ​സ്ഥ​പ്രാ​ർ​ഥനയ്ക്ക് കു​രി​യ​ൻ കോ​ശി നേ​തൃത്വം ന​ൽ​കി.

തു​ട​ർ​ന്ന് ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം എ​പ്പി​സ്കോ​പ്പാ ആ​ശം​സ സ​ന്ദേ​ശം ന​ൽ​കി.ദീ​ർ​ഘ​കാ​ല​മാ​യി ഒ​രു​മി​ച്ചു ചേ​രാ​ൻ സാ​ധി​ക്കാ​തെ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷം സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം തി​രു​മേ​നി ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ പ​ങ്കി​ട്ടു തി​രു​മേ​നി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ചും പ​രാ​മ​ർ​ശി​ച്ചു.

ര​ണ്ടു എ​പ്പി​സ്കോ​പ്പാ​മാ​രെ​യും റ​വ. ഡോ. ​പ്ര​മോ​ദ് സ​ക്ക​റി​യ (വൈ​സ് പ്ര​സി​ഡ​ന്റ്, SCF),യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. സി. ​വി. സൈ​മ​ൺ​കു​ട്ടി (ട്ര​ഷ​റ​ർ, SCF)) ന​ന്ദി പ​റ​ഞ്ഞു റ​വ. ​ജേ​ക്ക​ബ് തോ​മ​സ് അ​ച്ച​ന്‍റെ പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം യോ​ഗം സ​മാ​പി​ച്ചു.​യോ​ഗ​ത്തി​നു നേതൃത്വവം വ​ഹി​ച്ച​ത് ഭ​ദ്രാ​സ​ന സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ് സൗ​ത്വെ​സ്റ് റീ​ജണി​ന്നാ​ണ്