ബിഹാറിൽ കോണ്‍ഗ്രസിന് 39 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി
Wednesday, September 17, 2025 1:37 AM IST
ന്യൂഡൽഹി: നവംബറിൽ നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിനായി കോണ്‍ഗ്രസ് 39 അംഗ തെരഞ്ഞെടുപ്പു സമിതി രൂപീകരിച്ചു. ഉടൻ പ്രാബല്യത്തിലായ സമിതിയെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അംഗീകരിച്ചതായി എഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബിഹാർ പിസിസി പ്രസിഡന്റ് രാജേഷ് റാം, ഷക്കീൽ അഹമ്മദ് ഖാൻ, മദൻ മോഹൻ ഝാ, രാജേഷ് റാത്തോഡ്, മോത്തിലാൽ ശർമ, അൻഷുൽ അവിജിത്, ഖൈസർ അലി ഖാൻ, രമേഷ് പ്രസാദ് യാദവ്, ശശി രഞ്ജൻ, സുബോധ് മണ്ഡൽ, ഫൗസിയ റാണ, ഖുശ്ബു കുമാരി തുടങ്ങിയവരാണു തെരഞ്ഞെടുപ്പ് കമ്മിറ്റിയിലുള്ളത്.
ബിഹാറിൽനിന്നുള്ള പ്രവർത്തകസമിതി അംഗങ്ങൾ, പാർട്ടി എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ, എഐസിസി സെക്രട്ടറിമാർ, പോഷകസംഘടനാ നേതാക്കൾ എന്നിവർ പാനലിലെ സ്ഥിരം ക്ഷണിതാക്കളായിരിക്കും.