ചോളമണ്ഡലം: അറ്റാദായത്തിൽ കുറവ്
Friday, June 5, 2020 11:04 PM IST
കൊച്ചി: കോവിഡ്-19 വ്യാപനത്തെത്തുടർന്നുള്ള വിപണി സാഹചര്യങ്ങളെ നേരിടാൻ ഒറ്റത്തവണ നീക്കിയിരുപ്പായി 504 കോടി രൂപ മാറ്റിവച്ചതോടെ 2019-20 സാന്പത്തിക വർഷം ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാൻസ് ലിമിറ്റഡിന്റെ അറ്റാദായം കുറഞ്ഞു.
നീക്കിയിരുപ്പു തുക മാറ്റിവയ്ക്കുന്നതിനു മുന്‍പുള്ള കണക്കുകൾ പ്രകാരം നാലാം പാദത്തിൽ അറ്റാദായം 43 ശതമാനവും സാന്പത്തിക വർഷം 17 ശതമാനവും വർധന രേഖപ്പെടുത്തി. വായ്പകൾക്കുള്ള മോറട്ടോറിയം ഇളവ് 76 ശതമാനം ഉപഭോക്താക്കൾക്കും ലഭ്യമാക്കി. വരും മാസങ്ങളിലേക്കുള്ള പണലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.