ആമസോണില്‍ ടോയ് ഹാക്കത്തണ്‍
Saturday, December 5, 2020 11:57 PM IST
കൊച്ചി: ആമസോണ്‍ ഇന്ത്യ ടോയ് ടെക്നോളജിയില്‍ മുന്നേറ്റവും പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് മിഷനു പിന്തുണയും ലക്ഷ്യമാക്കി ടോയ് ഹാക്കത്തണ്‍ ചലഞ്ച് 2020 പ്രഖ്യാപിച്ചു.
യുവ ഇന്നൊവേറ്റർമാർക്ക് ഒന്നിക്കാനും, വിദ്യാഭ്യാസം, വിനോദം, എന്‍ഗേജ്മെന്റ് എന്നിവയ്ക്ക് ഊന്നല്‍ നല്കി കുട്ടികള്‍ക്ക് പഠന സഹായികളായ ഉപകരണമെന്ന നിലയില്‍ കളിപ്പാട്ടങ്ങള്‍ രൂപകല്പന ചെയ്യാനും ഈ ടോയ് ഹാക്കത്തണ്‍ അവസരമൊരുക്കും.