തോ​​മ​​സ് വ​​ര്‍​ഗീ​​സ്

തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ന്‍റെ സ്വ​​ന്തം ക​​ള​​രി​​പ്പ​​യ​​റ്റും ഇ​​ക്കു​​റി സം​​സ്ഥാ​​ന സ്‌​​കൂ​​ള്‍ കാ​​യി​​ക മാ​​മാ​​ങ്ക​​ത്തി​​ല്‍ മ​​ത്സ​​ര ഇ​​ന​​മാ​​കു​​ന്നു. ഇ​​ത് സം​​ബ​​ന്ധി​​ച്ച് സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ ഉ​​ത്ത​​ര​​വ് ഇ​​ന്ന​​ലെ പു​​റ​​ത്തി​​റ​​ങ്ങി. എ​​ന്നാ​​ല്‍, ഇ​​ന്നും നാ​​ളെ​​യു​​മാ​​യി ജി​​ല്ലാ​​ത​​ല ക​​ള​​രി​​പ്പ​​യ​​റ്റ് ന​​ട​​ത്തി അ​​തി​​ലെ ജേ​​താ​​ക്ക​​ള്‍​ക്കു മാ​​ത്ര​​മേ സം​​സ്ഥാ​​ന കാ​​യി​​ക മേ​​ള​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ സാ​​ധി​​ക്കൂ എ​​ന്ന​​താ​​ണ് യാ​​ഥാ​​ര്‍​ഥ്യം.

ക​​ള​​രി​​പ്പ​​യ​​റ്റ് ഉ​​ള്‍​പ്പെ​​ടെ മൂ​​ന്നു പു​​തി​​യ ഇ​​ന​​ങ്ങ​​ള്‍ തി​​രു​​വ​​ന​​ന്ത​​പു​​രം സ്‌​​കൂ​​ള്‍ മീ​​റ്റി​​ല്‍ മ​​ത്സ​​ര ഇ​​ന​​ങ്ങ​​ളാ​​കും. 2023-ല്‍ ​​ഗോ​​വ​​യി​​ല്‍ ന​​ട​​ന്ന ദേ​​ശീ​​യ ഗെ​​യിം​​സി​​ല്‍ മ​​ത്സ​​ര ഇ​​ന​​മാ​​ക്കി​​യ ക​​ള​​രി​​പ്പ​​യ​​റ്റി​​ല്‍ കേ​​ര​​ള താ​​ര​​ങ്ങ​​ള്‍ മെ​​ഡ​​ല്‍​കൊ​​യ്ത്ത് ന​​ട​​ത്തി​​യി​​രു​​ന്നു.

ഇ​​തി​​നു പി​​ന്നാ​​ലെ സം​​സ്ഥാ​​ന സ്‌​​കൂ​​ള്‍ കാ​​യി​​ക​​മേ​​ള​​യി​​ല്‍ ക​​ള​​രി​​പ്പ​​യ​​റ്റ് മ​​ത്സ​​ര ഇ​​ന​​മാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി. രാ​​ജ്യ​​ത്തെ 20 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ നി​​ല​​വി​​ല്‍ ക​​ള​​രി​​പ്പ​​യ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ത്തി ദേ​​ശീ​​യ സ്‌​​കൂ​​ള്‍ ഗെ​​യിം​​സി​​ല്‍ ടീ​​മി​​നെ മ​​ത്സ​​ര​​ത്തി​​നാ​​യി എ​​ത്തി​​ക്കു​​ന്നു​​ണ്ട്.

ക​​ള​​രി​​പ്പ​​യ​​റ്റ് നടക്കുക ഇ​​ങ്ങ​​നെ

ജൂ​​ണി​​യ​​ര്‍, സീ​​നി​​യ​​ര്‍ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് ക​​ള​​രി​​പ്പ​​യ​​റ്റ് ന​​ട​​ക്കു​​ക. ദേ​​ശീ​​യ സ്‌​​കൂ​​ള്‍ ഗെ​​യിം​​സ് ഫെ​​ഡ​​റേ​​ഷ​​ന്‍ അം​​ഗീ​​ക​​രി​​ച്ച ചു​​വ​​ട്, മെ​​യ്പ​​യ​​റ്റ്, കെ​​ട്ടു​​കാ​​ലി എ​​ന്നി​​വ​​യി​​ലാ​​ണ് മ​​ത്സ​​രം.

2023ല്‍ ​​ന​​ട​​ന്ന ഗോ​​വ ദേ​​ശീ​​യ ഗെ​​യിം​​സി​​ല്‍ കേ​​ര​​ളം വ​​ന്‍​ കു​​തി​​പ്പ് ന​​ട​​ത്തി​​യ​​ത് ക​​ള​​രി​​പ്പ​​യ​​റ്റ് മെ​​ഡ​​ല്‍ കൊ​​യ്ത്തി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു. കേ​​ര​​ളം ആ​​കെ സ​​മ്പാ​​ദി​​ച്ച 36 സ്വ​​ര്‍​ണ​​ത്തി​​ല്‍ 19തും ​​ക​​ള​​രി​​പ്പ​​യ​​റ്റി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു.

19 സ്വ​​ര്‍​ണ​​വും ര​​ണ്ടു വെ​​ള്ളി​​യും ഒ​​രു വെ​​ങ്ക​​ല​​വും ഉ​​ള്‍​പ്പെ​​ടെ 22 മെ​​ഡ​​ലു​​ക​​ളാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ ക​​ള​​രി സം​​ഘം സ​​മ്മാ​​നി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ഡെ​​റാ​​ഡൂ​​ണ്‍ ദേ​​ശീ​​യ ഗെ​​യിം​​സി​​ല്‍ ക​​ള​​രി​​പ്പ​​യ​​റ്റി​​നെ മ​​ത്സ​​ര ഇ​​ന​​ത്തി​​ല്‍ നി​​ന്നും ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു.

ഫെ​​ന്‍​സിം​​ഗും യോ​​ഗയും

ഫെ​​ന്‍​സിം​​ഗ്, യോ​​ഗ മ​​ത്സ​​ര​​ങ്ങ​​ളും ഇ​​ത്ത​​വ​​ണ​​യു​​ണ്ട്. ഫെ​​ന്‍​സിം​​ഗി​​ലും യോ​​ഗ​​യി​​ലും സ​​ബ് ജൂ​​ണി​​യ​​റി​​ലും ജൂ​​ണി​​യ​​റി​​ലും ആ​​ണ് മ​​ത്സ​​ര​​ത്തി​​ന് അ​​നു​​മ​​തി. നി​​ല​​വി​​ല്‍ ഈ ​​ഇ​​ന​​ങ്ങ​​ള്‍ സം​​സ്ഥാ​​ന സ്‌​​കൂ​​ള്‍ കാ​​യി​​ക​​മേ​​ളു​​ടെ ന​​ട​​ത്തി​​പ്പ് സം​​ബ​​ന്ധി​​ച്ച സ്റ്റേ​​റ്റ് സ്‌​​കൂ​​ള്‍ സ്പോ​​ര്‍​ട്സ് ആ​​ന്‍​ഡ് ഗെ​​യിം​​സ് മാ​​നു​​വ​​ലി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല.


ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ സം​​സ്ഥാ​​ന മീ​​റ്റി​​ല്‍ ഈ ​​ഇ​​ന​​ങ്ങ​​ള്‍ മ​​ത്സ​​ര ഇ​​ന​​ങ്ങ​​ളാ​​യി ഉ​​ള്‍​പ്പെ​​ടു​​ത്തു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് വി​​ശ​​ദ​​മാ​​യ നി​​ര്‍​ദേ​​ശ​​ങ്ങ​​ള്‍ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ര്‍ ന​​ല്‍​ക​​ണ​​മെ​​ന്നും ഉ​​ത്ത​​ര​​വി​​ല്‍ വ്യ​​ക്ത​​മാ​​ക്കു​​ന്നു

ക​​ള്ള​​പ്പ​​യ​​റ്റ് തു​​ട​​ങ്ങി!

സ്പോ​​ര്‍​ട്സ് കൗ​​ണ്‍​സി​​ല്‍ അം​​ഗീ​​കാ​​ര​​മി​​ല്ലാ​​ത്ത സം​​ഘ​​ട​​ന​​യു​​ടെ പേ​​രി​​ലു​​ള്ള​​വ​​രെ സം​​സ്ഥാ​​ന സ്‌​​കൂ​​ള്‍ മീ​​റ്റി​​ല്‍ ക​​ള​​രി​​പ്പ​​യ​​റ്റി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്താ​​ന്‍ ഉ​​ന്ന​​ത ത​​ല​​ത്തി​​ലു​​ള്ള നീ​​ക്കം. ഇ​​ത് സം​​ബ​​ന്ധി​​ച്ച് നി​​ല​​വി​​ലു​​ള്ള ഔ​​ദ്യോ​​ഗി​​ക സം​​ഘ​​ട​​ന​​യ്ക്കു വാ​​ക്കാ​​ലു​​ള്ള നി​​ര്‍​ദേ​​ശം ഉ​​ദ്യോ​​ഗ​​സ്ഥ​​ത​​ല​​ത്തി​​ല്‍ നി​​ന്നും ന​​ല്‍​കി.

എ​​ന്നാ​​ല്‍, ഇ​​ത് അം​​ഗീ​​ക​​രി​​ക്കാ​​ന്‍ ക​​ഴി​​യി​​ല്ലെ​​ന്ന നി​​ല​​പാ​​ടാ​​ണ് ഔ​​ദ്യോ​​ഗി​​ക സം​​ഘ​​ട​​ന​​യു​​ടേ​​ത്. സം​​സ്ഥാ​​ന​​ത്ത് കൗ​​ണ്‍​സി​​ല്‍ അം​​ഗീ​​കാ​​ര​​മു​​ള്ള ഒ​​രു സം​​ഘ​​ട​​ന​​യും അം​​ഗീ​​കാ​​ര​​മി​​ല്ലാ​​ത്ത മ​​റ്റൊ​​രു സം​​ഘ​​ട​​ന​​യും ക​​ള​​രി​​പ്പ​​യ​​റ്റി​​നു​​ണ്ട്.

അം​​ഗീ​​കാ​​ര​​മി​​ല്ലാ​​ത്ത സം​​ഘ​​ട​​ന​​യു​​ടെ പേ​​രി​​ല്‍ ജി​​ല്ലാ ത​​ല​​ത്തി​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ത്തി സം​​സ്ഥാ​​ന ത​​ല​​ത്തി​​ലെ​​ത്തി​​ച്ച​​വ​​രെ ഉ​​ള്‍​പ്പെ​​ടു​​ത്തി മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ത്തി​​യാ​​ല്‍ ആ​​രെ​​ങ്കി​​ലും കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചാ​​ല്‍ ദേ​​ശീ​​യ മ​​ത്സ​​ര​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള അ​​വ​​സ​​രം ത​​ന്നെ ന​​ഷ്ട​​മാ​​കും. അ​​ങ്ങ​​നെ വ​​ന്നാ​​ല്‍ സം​​സ്ഥാ​​ന​​ത്ത് വോ​​ളി​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​നി​​ലു​​ണ്ടാ​​യ ത​​ര​​ത്തി​​ലു​​ള്ള സ്ഥി​​തി​​യാ​​വും ക​​ള​​രി​​പ്പ​​യ​​റ്റി​​ലും.

ഗോ​​ദ​​വ​​ര്‍​മ രാ​​ജ​​യു​​ടെ കാ​​ല​​ത്തുത​​ന്നെ സം​​സ്ഥാ​​ന​​ത്ത് ക​​ള​​രി​​പ്പ​​യ​​റ്റ് സം​​ഘ​​ട​​ന​​യു​​ടെ പ്ര​​വ​​ര്‍​ത്ത​​നം ഉ​​ണ്ടാ​​യി​​രു​​ന്ന​​താ​​ണ്. ഇ​​ന്ത്യ​​ന്‍ ക​​ള​​രി​​പ്പ​​യ​​റ്റ് അ​​സോ​​സി​​യേ​​ഷ​​നി​​ല്‍ അം​​ഗീ​​കാ​​ര​​മു​​ള്ള സം​​ഘ​​ട​​ന​​യെ മ​​റി​​ക​​ട​​ന്ന് മ​​റ്റൊ​​രു സം​​ഘ​​ട​​ന​​യു​​ടെ കീ​​ഴി​​ലു​​ള്ള​​വ​​രെ കൂ​​ടി മ​​ത്സ​​ര​​ത്തി​​നി​​റ​​ക്കാ​​നു​​ള്ള ഉ​​ന്ന​​തത​​ല നീ​​ക്കം ക​​ള​​രി​​പ്പ​​യ​​റ്റ് മ​​ത്സ​​ര​​ത്തി​​ന് വി​​ല​​ങ്ങാ​​കു​​മോ എ​​ന്ന​​താ​​ണ് ആ​​ശ​​ങ്ക.