തിരിച്ചുകയറി ഓഹരിവിപണി
Tuesday, April 13, 2021 10:07 PM IST
മുംബൈ: കനത്ത തകർച്ചയ്ക്കു ശേഷം ഇന്ത്യൻ ഓഹരിവിപണിയിൽ ഉണർവ്. ബിഎസ്ഇ സെൻസെക്സ് 661 പോയിന്റ് ഉയർന്ന് 48544ലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 194 പോയിന്റ് കയറി 14,505 ലും.
എം ആൻഡ് എം, ബജാജ് ഫിൻസേർവ്, ബജാജ് ഫിനാൻസ്, മാരുതി, ആക്സിസ് ബാങ്ക്, ഒഎൻജിസി എന്നീ കന്പനികളാണ് സെൻസെക്സ് നിരയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്. കന്പനികളുടെ ത്രൈമാസ റിപ്പോർട്ടുകളിലുള്ള നിക്ഷേപകരുടെ പ്രതീക്ഷയാണ് ഓഹരിവിപണിക്കു ഇന്നലെ കരുത്തായതെന്നാണു വിലയിരുത്തൽ. ടിസിഎസ് ജനുവരി- മാർച്ച് ത്രൈമാസത്തിൽ 15 ശതമാനം ലാഭ വർധന രേഖപ്പെടുത്തിയിരുന്നു.