കോഴിക്കോട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
Friday, May 30, 2025 1:40 AM IST
കോഴിക്കോട്: കോഴിക്കോട് പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കര്‍ണാടക സ്വദേശികളായ നാടോടികള്‍ അറസ്റ്റില്‍. കോഴിക്കോട് പുതിയകടവില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
ബീച്ചിനു സമീപം കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നത് കണ്ടുകൊണ്ടിരുന്ന ഏഴുവയസുകാരനെ നാടോടി സ്ത്രീ ചാക്കിലാക്കി കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്ന പരാതിയെത്തുടര്‍ന്ന് മംഗലാപുരം സ്വദേശികളായ ലക്ഷ്മി 44), ശ്രീനിവാസന് (52) എന്നിവരെ വെള്ളയില്‍ പോലീസ് അറസ്റ്റു ചെയ്തു.
ഗ്രൗണ്ടിന്റെ ഗേറ്റിനു സമീപത്തുനിന്നു കളികാണുകയായിരുന്ന ബേപ്പൂര്‍ സ്വദേശിയായ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.