പവന് 28,000 രൂപ
Friday, August 16, 2019 11:42 PM IST
കൊച്ചി: സ്വർണവില പവന് 28,000 രൂപയിൽ തൊട്ടു. ഗ്രാമിന് 3,500 രൂപയ്ക്കാണു കഴിഞ്ഞ ദിവസവും ഇന്നലെയും വ്യാപാരം പുരോഗമിച്ചത്. ഓഗസ്റ്റ് ഒന്നിന് ഗ്രാമിന് 3,210 രൂപയും, പവൻവില 25,680 രൂപയും ആയിരുന്നിടത്തുനിന്നാണു വില ഇത്രയേറെ വർധിച്ചത്.
ഈ മാസം ഇതുവരെ സ്വർണത്തിനുണ്ടായ വിലവർധന ഗ്രാമിന് 290 രൂപയും പവന് 2,320 രൂപയുമാണ്. അന്താരാഷ്ട്രവില ട്രോയ് ഔണ്‍സിന് 1,520 ഡോളറായി. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം തുടരുന്നതാണു വിലവർധനയ്ക്കു കാരണം.
രൂപയുടെ വിനിമയനിരക്കിൽ മൂല്യശോഷണം സംഭവിക്കുന്നതാണ് ആഭ്യന്തര വിപണിയിൽ വിലക്കയറ്റത്തിനുള്ള പ്രധാന കാരണം. കേരളത്തിൽ ഓണ, വിവാഹ സീസണ് ആരംഭിക്കുന്നതിനുള്ള സമയമായതിനാൽ വ്യാപാരികളുടെ സ്റ്റോക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. വില റിക്കാർഡ് ഭേദിച്ച് മുന്നേറുന്നതിനിടെ വ്യാപാര തോതിൽ ഇടിവു സംഭവിക്കുന്നതായി വ്യാപരികളും പറയുന്നു.