വിസ്താര തിരുവനന്തപുരം സര്‍വീസ് ആരംഭിച്ചു
Sunday, November 10, 2019 12:41 AM IST
തിരുവനന്തപുരം: ടാറ്റാ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ വിസ്താര തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് ഉദ്ഘാടനം ചെയ്തു.
ദിവസേന ഡല്‍ഹിയില്‍നിന്നും തിരികെയുമുള്ള നേരിട്ടുള്ള ഫ്ലൈറ്റാണിത്.
ഡല്‍ഹിയില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള ഉദ്ഘാടനഫ്ലൈറ്റിനെ ജലപീരങ്കി അഭിവാദ്യത്തോടെയാണ് തിരുവനന്തപുരത്ത് സ്വീകരിച്ചത്. തിരുവനന്തപുരത്തുനിന്നുള്ള യാത്രക്കാര്‍ക്ക് അമൃത്സർ, ചണ്ഡിഗഡ്, ലക്നൗ, വാരാണസി എന്നിവിടങ്ങളിലേക്ക് ഡല്‍ഹി വഴി സൗകര്യപ്രദമായ വണ്‍സ്റ്റോപ് കണക്ഷനുകളും ലഭ്യമാണ്.