കൊച്ചിയിൽ റോഡ് ഷോയുമായി പെനാങ്ങ് കണ്വൻഷൻ ബ്യൂറോ
Tuesday, January 21, 2020 12:03 AM IST
കൊച്ചി: പെനാങ്ങ് കണ്വൻഷൻ ആൻഡ് എക്സിബിഷൻ ബ്യൂറോ (പിസിഇബി) കൊച്ചിയിൽ റോഡ്ഷോ സംഘടിപ്പിക്കുന്നു. മലേഷ്യയിലെ വടക്കൻ സംസ്ഥാനമായ പെനാങ്ങ് ലോകത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ്.
കോർപറേറ്റ് മീറ്റിംഗുകൾ, കോണ്‍ഫറൻസുകൾ, കണ്‍വൻഷനുകൾ എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന നിലയിൽ പെനാങ്ങിനെ അവതരിപ്പിക്കുകയാണു ലക്ഷ്യം. പെനാങ്ങ് ടൂറിസം മന്ത്രി ഇയോ സൂങ് ക്യെൻ, പിസിഇബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അശ്വിൻ ഗുണശേഖരൻ എന്നിവരാണ് 15 അംഗ സംഘത്തെ നയിക്കുന്നത്. കൊച്ചി ഉൾപ്പെടെ നാല് ഇന്ത്യൻ നഗരങ്ങളിൽ റോഡ്ഷോ നടത്തും.