പിഎം കെയർസ് ഫണ്ട്: സംഭാവനകൾക്കുനികുതിയില്ല, ഓർഡിനൻസ് ഇറങ്ങി
Wednesday, April 1, 2020 11:18 PM IST
ന്യൂഡൽഹി: കോവിഡ് ദുരന്ത ബാധിതർക്കു സഹായം നൽകുന്നതിനായി രൂപീകരിച്ച പിഎം കെയർസ് ഫണ്ടിലേക്കു നൽകുന്ന സംഭാവനകൾ നികുതി രഹിതമാക്കുന്നതിനുള്ള ഓർഡിനൻസ് പുറത്തിറക്കി.സർക്കാരിന്റെ നടപടി.
ആദായ നികുതി നിയമം, ബെനാമി നിയമം എന്നിവയിൽ ഭേദഗതി വരുത്തിയാണ് 2020 ജൂണ്‍ 30 വരെയാണ് ഇളവ്. പിഎം സിറ്റിസണ്‍ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ (പിഎം കെയർസ്) ഫണ്ടിലേക്കു നൽകുന്ന സംഭാവനകൾ ആദായ നികുതി 80 ജി പ്രകാരമുള്ള ഇളവ് ലഭിക്കാവുന്നതാണെന്നും ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുന്നു. പ്രധാനമന്ത്രി ചെയർമാനും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരടങ്ങിയ ട്രസ്റ്റിനാണ് പിഎം കെയർസ് ഫണ്ടിന്റെ മേൽനോട്ട ചുമതല.