ഡോളറിന് 76.13 രൂപ
Saturday, April 4, 2020 12:02 AM IST
മുംബൈ: രൂപയുടെ നിരക്ക് വീണ്ടും താഴോട്ടു പോയി. ഡോളറിനു വിദേശത്ത് കരുത്തു കൂടിയതും ക്രൂഡ് ഓയിൽ വില ഉയരുന്നതുമാണു കാരണം. ഡോളറിന് ഇന്നലെ 53 പൈസകൂടി 76.13 രൂപയായി. രണ്ടു ദിവസത്തെ അവധികൾക്കു ശേഷമാണു വിദേശനാണ്യ വിപണി ഇന്നലെ പ്രവർത്തിച്ചത്. ക്രൂഡ് വില കുറയുന്നതനുസരിച്ച് ഡോളർ നിരക്കും കൂടും.
ഇതിനിടെ റിസർവ് ബാങ്കിന്റെ വിദേശനാണ്യശേഖരം 47,556.1 കോടി ഡോളറിലെത്തി. തലേ ആഴ്ചയിലേക്കാൾ 565.3 കോടി അധികമാണിത്. സ്വർണവില കൂടിയതുമൂലം സ്വർണശേഖരത്തിന്റെ വില 303 കോടി രൂപ കൂടിയതാണ് ഈ വർധനയ്ക്കു പ്രധാന കാരണം.