ഓഹരികൾക്കു ദൗർബല്യം
Saturday, May 16, 2020 12:20 AM IST
മുംബൈ: ഉത്തേജക പാക്കേജ് രണ്ടാം ഭാഗം പിന്നിട്ടിട്ടും ഓഹരി വിപണിക്ക് ഉണർവില്ല. ഇന്നലെ രാവിലെ സെൻസെക്സ് 350 പോയിന്റോളം താണിട്ട് പിന്നീട് വലിയ താഴ്ച കാണിക്കാതെ ക്ലോസ് ചെയ്തു. ദിശാബോധം വിപണി പ്രവർത്തകർക്കു നഷ്ടമായിരിക്കുന്നു.
ഈയാഴ്ച സെൻസെക്സ് 544.97 പോയിന്റ് (1.72 ശതമാനം) താണു. നിഫ്റ്റി 114.65 പോയിന്റും (1.23 ശതമാനം). ഇന്നലെ സെൻസെക്സ് 25.16 പോയിന്റ് താണ് 31,097.73ലും നിഫ്റ്റി 5.9 പോയിന്റ് താണ് 9136.85ലും ക്ലോസ് ചെയ്തു.