ഓഹരികൾക്കു തകർച്ച
Tuesday, May 19, 2020 12:32 AM IST
മുംബൈ: കൊട്ടിഘോഷിച്ച സാന്പത്തിക പാക്കേജിൽ ഒന്നുമില്ലെന്ന വിലയിരുത്തലുമായി ഓഹരിവിപണി. അഞ്ചു ഭാഗങ്ങളായി അവതരിപ്പിച്ച പാക്കേജിനുശേഷം തുറന്ന വിപണി കുത്തനേ താഴോട്ടു പോയി. ആദ്യഭാഗം പ്രഖ്യാപിച്ചപ്പോൾ മുതൽ വിപണി താഴോട്ടാണ്.
ഇന്നലെ ബാങ്ക്, ധനകാര്യ, വാഹന ഓഹരികളാണു വലിയ താഴ്ച കാണിച്ചത്. ഇൻഡസ് ഇൻഡ് ബാങ്ക് 10 ശതമാനത്തിലേറെ താണു. ഐടി ഓഹരികൾ ഇന്നലെ നേട്ടമുണ്ടാക്കി.
സെൻസെക്സ് 1068.7 പോയിന്റ് (3.44 ശതമാനം) താണ് 30028.98 ലും നിഫ്റ്റി 313.6 പോയിന്റ് (3.43 ശതമാനം) താണ് 8823.25ലും ക്ലോസ് ചെയ്തു.
രൂപയും ഇന്നലെ താഴോട്ടുപോയി. ഡോളർ നിരക്ക് 33 പൈസ കയറി 75.91 രൂപയായി. ക്രൂഡ് വിലക്കയറ്റവും ഓഹരികളിൽ നിന്നു വിദേശ നിക്ഷേപകർ പിൻ വാങ്ങുന്നതും രൂപയ്ക്കു ക്ഷീണമായി. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്കു 36 ഡോളറിലെത്തി. ഇന്നലെ 10 ശതമാനമാണു വർധന.