ആടിയുലഞ്ഞ് സൂചികകൾ
ആടിയുലഞ്ഞ് സൂചികകൾ
Monday, January 25, 2021 12:20 AM IST
ഓഹരി അവലോകനം / സോണിയ ഭാനു

പ്ര​തീ​ക്ഷി​ച്ചപോ​ലെത​ന്നെ കാ​ള​ക്കൂട്ട​വും ക​ര​ടി​ക​ളു​മാ​യു​ള്ള മ​ത്സ​രം ക​ടു​ക്കു​ന്നു, ബോം​ബെ സെ​ൻ​സെ​ക്സ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി 50,000 പോ​യി​ന്‍റിലെത്തിയെ​ങ്കി​ലും തു​ട​ർ​ച്ച​യാ​യി പ​ന്ത്ര​ണ്ടാം വാ​രം നേ​ട്ടം നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ക​ട​രി​ക​ൾ ത​ട​സ​മാ​യി. സെ​ൻ​സെ​ക്സ് 156 പോ​യി​ന്‍റും നി​ഫ്റ്റി 61 പോ​യി​ന്‍റും പ്ര​തി​വാ​ര ന​ഷ്ട​ത്തി​ലാ​ണ്.

വ്യാ​ഴാ​ഴ്ച ഡെ​റി​വേ​റ്റീ​വ് മാ​ർ​ക്ക​റ്റ് ജ​നു​വ​രി സീ​രീ​സ് സെ​റ്റി​ൽ​മെന്‍റിനൊ​രു​ങ്ങു​ന്ന​ത് പി​രി​മു​റു​ക്കം ശ​ക്ത​മാ​ക്കും. റി​പ്പ​ബ്ലിക് ദി​നം മൂ​ലം ചൊ​വാ​ഴ്ച അ​വ​ധി​യാ​യ​തി​നാ​ൽ കേ​വ​ലം ര​ണ്ടു ദി​വ​സ​മാ​ണ് പൊ​സി​ഷ​നു​ക​ൾ മാ​റ്റാ​ൻ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് മു​ന്നി​ലു​ള്ള​ത്.

വി​ദേ​ശഫ​ണ്ടു​ക​ൾ വ്യാ​ഴാ​ഴ്ച വ​രെ നി​ക്ഷേപ​ക​രാ​യി​രു​ന്ന​ങ്കി​ലും വാ​രാ​ന്ത്യ ദി​ന​ത്തി​ൽ അ​വ​ർ വി​ൽ​പ്പ​ന​ക്കാരാ​യി. ആ​ദ്യ നാ​ലു ദി​വ​സ​ങ്ങ​ളി​ൽ കാഷ് മാ​ർ​ക്ക​റ്റി​ൽ അ​വ​ർ 4813 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു. എ​ന്നാ​ൽ, വെള്ളിയാ​ഴ്ച 636 കോ​ടി രൂ​പ​യു​ടെ വി​ൽ​പ്പ​ന ന​ട​ത്തി. വി​ദേ​ശ ഫ​ണ്ടു​ക​ൾ ഈ ​മാ​സം ഇ​തി​ന​കം 24,469 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി. പി​ന്നി​ട്ട​വാ​രം എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ വി​ൽ​പ്പ​ന​ക്കാ​രാ​യി​രു​ന്നു. ഈ ​മാ​സം അ​വ​ർ 15,700 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി വി​റ്റു.

സെ​ൻ​സെ​ക്സ് 49,034 പോ​യി​ന്‍റിൽനി​ന്നു​ള്ള കു​തി​പ്പി​ൽ 50,000 വും ​ക​ട​ന്ന് 50,184.01 വ​രെ ക​യ​റി ച​രി​ത്രം സൃ​ഷ്ടി​ച്ച​തി​നി​ടെയാ​ണ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ പ്രോ​ഫി​റ്റ് ബു​ക്കി​ംഗിന് രം​ഗ​ത്തി​റ​ങ്ങി​യ​ത്. തു​ട​ക്ക​ത്തി​ലെ ലാ​ഭ​മെ​ടു​പ്പ് പി​ന്നീ​ട് വി​ൽ​പ്പ​ന സ​മ്മ​ർ​ദ​മാ​യ​തോ​ടെ ഇ​ൻ​ഡ​ക്സു​ക​ൾ ക​ല​ങ്ങി മ​റി​ഞ്ഞു. ഒ​ര​വ​സ​ര​ത്തി​ൽ 48,805 ലേ​ക്ക് ഇ​ടി​ഞ്ഞ സെ​ൻ​സെ​ക്സ് വ്യാ​പാ​രാ​ന്ത്യം 48,878 പോ​യി​ന്‍റിലാ​ണ്. ഈ​വാ​രം 48,394 ലെ ​ആ​ദ്യ സ​പ്പോ​ർ​ട്ട് നി​ല​നി​ർ​ത്താ​നാ​ള്ള ശ്ര​മം വി​ജ​യി​ച്ചാ​ൽ 49,773 ലേക്ക് തി​രി​ച്ചുവ​ര​വി​ന് അ​വ​സ​രം ല​ഭി​ക്കും. എ​ന്നാ​ൽ ആ​ദ്യ താ​ങ്ങ് ന​ഷ്ട​പ്പെ​ട്ടാ​ൽ തി​രു​ത്ത​ൽ 47,910-46,530 റേ​ഞ്ചി​ലേ​ക്ക് നീ​ങ്ങാം.

നി​ഫ്റ്റി സൂ​ചി​ക പു​തി​യ ഉ​യ​രത്തിലെത്തി. മു​ൻ​വാ​ര​ത്തി​ലെ 14,433 ൽ ​നി​ന്ന് 14,753.55 വ​രെ ക​യ​റി റിക്കാ​ർ​ഡ് സ്ഥാ​പി​ച്ച​തി​നി​ടെ ഒ​രു വി​ഭാ​ഗം ലാ​ഭ​മെ​ടു​പ്പി​ന് ക​ച്ച​കെ​ട്ടി ഇ​റ​ങ്ങി​യ​ത് വി​പ​ണി​യു​ടെ ദി​ശ മാ​റ്റി. ഇ​തോ​ടെ ആ​ടിയു​ല​ഞ്ഞ ദേ​ശീ​യ സൂ​ചി​ക 14,350 ലേ​ക്ക് ഇ​ടി​ഞ്ഞശേ​ഷം 14,371 ൽ ​ക്ലോ​സ് ചെ​യ്തു. ഈ​വാ​രം 14,229-14,088 പോ​യി​ന്‍റ് നി​ർ​ണാ​യ​കം. ഈ ​ടാ​ർ​ജ​റ്റി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ നി​ഫ്റ്റി 13,700 റേ​ഞ്ചി​ലേക്ക് അ​ടു​ത്ത മാ​സം ത​ള​രാം. എ​ന്നാ​ൽ ആ​ദ്യ സ​പ്പോ​ർ​ട്ടാ​യ 14,229 മു​ക​ളി​ൽ പി​ടി​മു​റു​ക്കു​ന്ന​തി​ൽ വി​പ​ണി വി​ജ​യി​ച്ചാ​ൽ 14,632-14,894 പോ​യി​ന്‍റ് ല​ക്ഷ്യ​മാ​ക്കി​യാ​വും തു​ട​ർ​ന്നു​ള്ള വാ​ര​ങ്ങ​ളി​ൽ സൂ​ചി​ക ച​ലി​ക്കുന്നത്. നി​ഫ്റ്റി​യു​ടെ 20 ഡിഎംഎ 14,290 ​പോ​യി​ന്‍റിലാ​ണ്.


നി​ഫ്റ്റി​യു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഡെ​‌യ‌്‌ലി ചാ​ർ​ട്ടി​ൽ സൂ​പ്പ​ർ ട്രെ​ൻ​റ്റ്, പാ​രാ​ബോ​ളി​ക്ക് എ​സ് എആ​ർ, എംഎസിഡി എ​ന്നി​വ ബു​ള്ളി​ഷാ​ണ്. അ​തേസ​മ​യം ഫാ​സ്റ്റ് സ്റ്റോ​ക്കാ​സ്റ്റി​ക്, സ്റ്റോ​ക്കാ​സ്റ്റി​ക്ക് എ​ന്നി​വ ന്യൂ​ട്രൽ റേ​ഞ്ചി​ലും സ്റ്റോ​ക്കാ​സ്റ്റി​ക് ആ​ർഎ​സ്ഐ ​ഓ​വ​ർ സോ​ൾ​ഡു​മാ​ണ്.

യുഎ​സ് ഫെ​ഡ​റ​ൽ റി​സ​ർ​വ് വാ​ര​മ​ധ്യം യോ​ഗം ചേ​രും. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റായി ജോ ​ബൈഡ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ശേ​ഷ​മു​ള്ള ആ​ദ്യ ഫെ​ഡ് യോ​ഗ​മാ​യ​തി​നാ​ൽ ശ്ര​ദ്ധേ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കാ​ൻ ഇ​ട​യു​ണ്ട്. യുഎ​സ് ഡോ​ള​റി​ന് ക​രു​ത്തു പ​ക​രു​ന്ന നി​ർ​ദേശ​ങ്ങ​ളു​ണ്ടാ​യാ​ൽ സ്വാ​ഭാ​വി​ക​മാ​യും വി​ദേ​ശ ഫ​ണ്ടു​ക​ൾ ഇ​ന്ത്യ​യി​ലെ നി​ക്ഷേ​പം കു​റ​യ്ക്കാ​ൻ ഇ​ട​യു​ണ്ട്. രൂ​പ​യു​ടെ മൂ​ല്യം 73.14 ൽ ​നി​ന്ന് 72.97 ലേ​ക്ക് ശ​ക്തി​പ്രാ​പി​ച്ചു.

ഇ​ന്ത്യ വോ​ളാ​റ്റി​ലി​റ്റി ഇ​ൻ​ഡ​ക്സ് ഉ​യ​ർ​ന്ന് അ​പാ​യ സൂ​ച​ന ന​ൽ​കി. സൂ​ചി​ക 22.18 ൽ ​നി​ന്ന് 25.25 ലേക്ക് കു​തി​ച്ചശേ​ഷം വാ​രാ​ന്ത്യം 22.30 ലാ​ണ്. 20 റേ​ഞ്ചി​ൽ സൂചി​ക ച​ലി​ക്കു​ന്ന​ത് നി​ക്ഷേ​പ​ക​ർ​ക്ക് അ​നു​കൂ​ലം.

ആ​ഗോ​ള സ്വ​ർ​ണ വി​ല ചാ​ഞ്ചാ​ടി. 1802 ഡോ​ള​റി​ൽ നി​ന്ന് 1874 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്ന​ങ്കി​ലും വാ​രാ​ന്ത്യം നി​ര​ക്ക് 1854 ഡോ​ള​റി​ലാ​ണ്. സ്വ​ർ​ണം അ​തി​ൻ​റ്റ 50 ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി​ക്ക് താ​ഴ്യാ​ണ്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ 200 ദി​വ​സ​ത്തെ ശ​രാ​ശ​രി​യാ​യ 1820 ന് ​മു​ക​ളി​ൽ പി​ടി​ച്ച് നി​ൽ​ക്കാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ചാ​ൽ 1900‐1964 ഡോ​ള​റി​ലേ​യ്ക്ക് തി​രി​ച്ചു പോ​ക്കി​നു​ള്ള മാ​ർ​ഗ്ഗം ക​ണ്ട​ത്താം. അ​തേ സ​മ​യം 1820 ലെ ​താ​ങ്ങ് ന​ഷ്ട​പ്പെ​ട്ടാ​ൽ സ്വ​ർ​ണ വി​ല 1760 ഡോ​ള​റി​ലേ​യ്ക്ക് സാ​ങ്കേ​തി​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.