വാ​യ്പ, നി​ക്ഷേ​പ വ​ള​ര്‍​ച്ച: മ​ഹാ​രാ​ഷ്ട്ര ബാ​ങ്ക് ഒന്നാമത്
വാ​യ്പ, നി​ക്ഷേ​പ വ​ള​ര്‍​ച്ച: മ​ഹാ​രാ​ഷ്ട്ര ബാ​ങ്ക് ഒന്നാമത്
Monday, June 14, 2021 11:29 PM IST
കൊ​​​ച്ചി: 2020-21 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം വാ​​​യ്പ​​​യു​​​ടെ​​​യും നി​​​ക്ഷേ​​​പ വ​​​ള​​​ര്‍​ച്ച​​​യു​​​ടെ​​​യും കാ​​​ര്യ​​​ത്തി​​​ല്‍ പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ളി​​​ല്‍ ബാ​​​ങ്ക് ഓ​​​ഫ് മ​​​ഹാ​​​രാ​​​ഷ്ട്ര ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്. ​മൊ​​​ത്തം വാ​​​യ്പ 13.45 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി 1.07 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി. ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട്, സേ​​​വിം​​​ഗ്‌​​​സ് അ​​​ക്കൗ​​​ണ്ടുകളില്‍ 24.47 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. മൊ​​​ത്തം ബി​​​സി​​​ന​​​സ് 14.98 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍​ന്ന് 2.81 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി. ബാ​​ങ്കി​​ന്‍റെ മൊ​​​ത്തം അ​​​റ്റാ​​​ദാ​​​യം 42 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍​ന്ന് 550.25 കോ​​​ടി രൂ​​​പ​​​യാ​​​യി. മു​​​ന്‍ വ​​​ര്‍​ഷം 388.58 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.