മേക്ക് ഇന്‍ ഇന്ത്യ എമേര്‍ജിംഗ് ലീഡര്‍ അവാര്‍ഡ് ആസ്റ്റര്‍ മിംസിന്
Sunday, July 11, 2021 12:17 AM IST
കൊച്ചി: മേക്ക് ഇന്‍ ഇന്ത്യയുടെ ആശയപ്രചാരണാർഥം ദേശീയതലത്തില്‍ വിവിധ മേഖലകളില്‍ ഏറ്റവും മികച്ചപ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്കായി ഇബാര്‍ക്ക് ഏഷ്യയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മേക്ക് ഇന്‍ ഇന്ത്യ എമേര്‍ജിംഗ് ലീഡര്‍ അവാര്‍ഡിന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ അര്‍ഹരായി. സേവനവിഭാഗത്തില്‍ ഉള്‍പ്പെടുന്ന അവാര്‍ഡ് കാറ്റഗറിയിലാണ് ആസ്റ്റര്‍ മിംസ് പരിഗണിക്കപ്പെട്ടത്. ചീഫ് ഓഫ് മെഡിക്കല്‍ സർവീസസ് ഡോ. ഏബ്രഹാം മാമനില്നിന്ന് ആസ്റ്റര്‍ മിംസിനു വേണ്ടി നോര്‍ത്ത് കേരള സിഇഒ ഫര്ഹാന് യാസിന് അവാര്‍ഡ് ഏറ്റുവാങ്ങി.