കെഎല്‍എം ആക്സിവയ്ക്ക് ലാഭത്തിൽ 112 % വർധന
Monday, November 22, 2021 11:20 PM IST
കൊച്ചി: പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് രണ്ടാം പാദം അവസാനിച്ചപ്പോള്‍ 9.03 കോടി ലാഭം കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 112 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
മൈക്രോ ഫൈനാന്‍സിലും സ്വര്‍ണപ്പണയ വായ്പയിലുമുണ്ടായ വര്‍ധനയാണ് ലാഭം കൂടാന്‍ കാരണം. ഗോള്‍ഡ് ലോണില്‍ 59.51 ശതമാനം വര്‍ധനയുണ്ടായി. അര്‍ധ വാര്‍ഷിക കണക്കനുസരിച്ച് ആകെ കൈകാര്യം ചെയ്യുന്ന ആസ്തി 1,075.91 കോടിയായി.
കമ്പനിയുടെ അഞ്ചാമത്തെ പബ്ലിക് ഇഷ്യൂവിലൂടെ സമാഹരിച്ച മുഴുവന്‍ തുകയും പ്രധാനമായും ഗോള്‍ഡ് ലോണിനാണ് വിനിയോഗിക്കുന്നത്. അടുത്ത പബ്ലിക് എന്‍സിഡി ഇഷ്യൂ ജനുവരിയില്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയര്മാന് ഡോ. ജെ. അലക്സാണ്ടര്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയിലുടനീളം ശാഖകള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.