കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സിയുകെയും കൈകോര്‍ക്കുന്നു
Thursday, June 30, 2022 11:33 PM IST
കൊച്ചി: കാസര്‍ഗോട്ടെ കേന്ദ്രസര്‍വകലാശാലയില്‍ ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൈകോര്‍ക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സിയുകെയും (സെന്‍ട്രല്‍ യൂണിവേഴ്സിറ്റ് ഓഫ് കേരളയും) തീരുമാനിച്ചു. ഇതു സംബന്ധിച്ച ധാരണാപത്രം ഉടന്‍ തയാറാകും.
സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍കുബേഷനായി പ്രത്യേക കേന്ദ്രം സര്‍വകലാശാലയില്‍ ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ ആരായും. സംസ്ഥാനത്ത് വിജയകരമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്താനുള്ള സൗകര്യം ഒരുക്കും.
അതുപോലെ സര്‍വകലാശാലയിലെ അക്കാദമിക് വിദഗ്ധര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദഗ്ധോപദേശം നല്‍കും.