യൂക്കോ ബാങ്കിന് രാജ്ഭാഷ കീര്‍ത്തി പുരസ്കാരം
Wednesday, September 28, 2022 12:29 AM IST
കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയ രാജ്ഭാഷ കീര്‍ത്തി പുരസ്കാരത്തിന് യൂക്കോ ബാങ്ക് അര്‍ഹരായി. തുടര്‍ച്ചയായി രണ്ടാം തവണയാണ് യൂക്കോ ബാങ്കിന് പുരസ്കാരം ലഭിക്കുന്നത്.
ഗുജറാത്തിലെ സൂറത്തില്‍ നടന്ന ചടങ്ങില്‍ യൂക്കോ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സോമശങ്കരപ്രസാദ് അവാര്‍ഡ് ഏറ്റുവാങ്ങി. ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യാതിഥിയായിരുന്നു. സഹമന്ത്രിമാരായ അജയ് കുമാര്‍ മിശ്ര, നിഷിത് പ്രമാണിക്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേല്‍ എന്നിവര്‍ പങ്കെടുത്തു.